കണ്ണൂർ: അതിഥിതൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഒരു ട്രെയിന്‍കൂടി കണ്ണൂർ ജില്ലയില്‍നിന്ന് പുറപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇന്നലെ വൈകുന്നേരം നാലിനാണ് 1630 അതിഥി തൊഴിലാളികളുമായി പശ്ചിമബംഗാളിലെ ബാങ്കുര ജില്ലയിലേക്ക് ട്രെയിൻ പുറപ്പെട്ടത്.
ജില്ലയില്‍നിന്ന് പശ്ചിമബംഗാളിലേക്കുള്ള രണ്ടാമത്തെ ട്രെയിനാണ് ഇന്നലെ യാത്രതിരിച്ചത്. മാഹിയില്‍നിന്നുള്ള 22 പേരടക്കം 1650 പേരാണ് കഴിഞ്ഞ മൂന്നിന് പശ്ചിമബംഗാളിലേക്കു പുറപ്പെട്ട ട്രെയിനിലുണ്ടായിരുന്നത്. ഇതോടെ ജില്ലയില്‍നിന്നു മടങ്ങിയ ബംഗാളില്‍നിന്നുള്ള തൊഴിലാളികളുടെ എണ്ണം 3280 ആയി.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 18,984 അതിഥിതൊഴിലാളികളാണ് ഇതുവരെ ജില്ലയില്‍നിന്ന് നാട്ടിലേക്കു മടങ്ങിയത്. കണ്ണൂരിൽനിന്നും മറ്റു ജില്ലകളില്‍നിന്നും പുറപ്പെട്ട ട്രെയിനുകളിലായാണ് അതിഥി തൊഴിലാളികളെ നാട്ടിലേക്കു മടക്കിഅയയ്ക്കുന്നത്.
കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകളിൽ തൊഴിലാളികളെയെത്തിച്ചാണ് മടക്കയാത്രയ്ക്കു സൗകര്യമൊരുക്കിയത്. കൂടാതെ കാഞ്ഞങ്ങാടുനിന്ന് പുറപ്പെട്ട ട്രെയിനുകള്‍ വഴി ജമ്മുകാഷ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലേക്കും തൊഴിലാളികൾ മടങ്ങിയിട്ടുണ്ട്.
16 ട്രെയിനുകളാണ് ഇതിനോടകം ജില്ലയില്‍നിന്നു പുറപ്പെട്ടത്. മേയ് മൂന്നിനായിരുന്നു ആദ്യയാത്ര. ഉത്തര്‍പ്രദേശില്‍നിന്നുള്ള തൊഴിലാളികളാണ് കൂടുതലായും നാട്ടിലേക്കു മടങ്ങിയത്. നാല് ട്രെയിനുകളിലായി 5143 പേരാണ് ഉത്തർപ്രദേശിലേക്കു മടങ്ങിയത്.
ബിഹാറില്‍നിന്നുള്ള 3818 തൊഴിലാളികളെയും ഒഡീഷയില്‍നിന്നുള്ള 2561 പേരെയും രാജസ്ഥാനില്‍നിന്നുള്ള 1863 പേരെയും ഇതിനോടകം നാട്ടിലെത്തിച്ചിട്ടുണ്ട്.
കൂടാതെ മധ്യപ്രദേശില്‍നിന്നുള്ള 450 പേരെയും ഉത്തരാഖണ്ഡില്‍നിന്നുള്ള 72 പേരെയും ഛത്തീസ്ഗഡില്‍നിന്നുള്ള14 പേരെയും ജമ്മു-കാഷ്മീരില്‍നിന്നുള്ള പത്തുപേരെയും ഹിമാചല്‍പ്രദേശില്‍നിന്നുള്ള നാലുപേരെയും പഞ്ചാബില്‍നിന്നുള്ള അഞ്ചുപേരെയും വിവിധ ട്രെയിനുകളിലായി ഇതിനോടകം നാട്ടിലെത്തിച്ചിട്ടുണ്ട്.