മുളങ്കുന്നത്തുകാവ്: കോഴിക്കുന്ന കോക്കുളങ്ങര പാടശേഖരത്തിൽ ബംഗാളി കൊയ്ത്തുപാട്ടിന്റെ ഈണത്തിൽ വിളകൊയ്യൽ. വരടാട്ടു വളപ്പിൽ വേണുവിന്റെ പാടശേഖരത്തിലാണ് ബംഗാളികൾ നെല്ലു കൊയ്യുന്നത്. അധികം സ്ഥലത്ത് കൃഷിയിറക്കിയിട്ടില്ലെങ്കിലും വിളഞ്ഞു പാകമായ നെല്ല് കൊയ്യാൻ ആളെ കിട്ടാതെ വന്നതോടെയാണ് ബംഗാളികളെ പാടത്തിറക്കിയത്.
നാട്ടിലെ തൊഴിലാളികൾക്ക് കൂലി പോര എന്നതുകൊണ്ട് അവർ കൊയ്യാൻ കൂട്ടാക്കിയില്ലത്രെ. ബംഗാളികൾക്ക് സാധാരണ കിട്ടുന്ന ഒരു ദിവസത്തെ കൂലി നൽകിയാൽ അവർ നെല്ലുകൊയ്യാൻ തയ്യാറാണെന്ന് സമ്മതിച്ചതോടെ നെല്ലുകൊയ്യാൻ ബംഗാളികളെ ഏൽപ്പിക്കുകയായിരുന്നു. മലയാളത്തിലുള്ള നാടൻ കൊയ്ത്തുപാട്ടൊന്നും പാടാൻ ഇവർക്കറിയില്ല. പക്ഷേ മൊബൈലിൽ നിന്ന് ഈണത്തിലുള്ള ബംഗാളി പാട്ടുകൾ പാടവരന്പത്ത് നിന്ന് ഉയർന്നു കേൾക്കാം.
ആഷികുൽ ഖാൻ, ഷഹുദുൽ ഷേയ്ഖ്, ഇൻധ ദുൽ ഷേയ്ഖ്, ഷനവുള്ള ഷെയ്ക്, മുഹറുദ്ദീൻ ഷെയ്ഖ്, ഗുലാം, മുസ്തഫീൻ ഷെയ്ഖ്, അഷ്ക്കർ ഷെയ്ഖ് എന്നിവരാണ് മലയാളിയുട പാടം കൊയ്യുന്ന ബംഗാളികൾ. ഇവർക്ക് നെല്ലുകൊയ്യാനുള്ള അരിവാൾ സ്ഥലമുടമ തന്നെ നൽകണം. കെട്ടിട നിർമാണ ജോലിക്ക ്പോകുന്പോൾ കിട്ടുന്ന കൂലി മാത്രമേ ഇവർ ആവശ്യപ്പെടുന്നുള്ളുവെന്നത് കർഷകന് ആശ്വാസം പകരുന്നു.