കോട്ടയം: ജില്ലയിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ തയാറായി 20,998 അതിഥി തൊഴിലാളികൾ. ഇതിൽ 14,092 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ആസാം-2455, ബീഹാർ-1446, ഒഡീഷ-1030, ഉത്തർപ്രദേശ്-558, ജാർഖണ്ഡ്-536, തമിഴ്നാട്-432 പേരുമാണ് മടങ്ങാൻ തയാറായിരിക്കുന്നത്.
കൂടുതൽ തൊഴിലാളികൾ ചങ്ങനാശേരി താലൂക്കിൽനിന്നാണ് 7,947 പേർ. മീനച്ചിൽ-4546, കോട്ടയം-4154, വൈക്കം-2187, കാഞ്ഞിരപ്പള്ളി-2164 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽനിന്നുള്ളവരുടെ കണക്ക്.
അതേസമയം മറ്റു സംസ്ഥാനങ്ങളിൽനിന്ന് 284 പേർ കോട്ടയത്ത് തിരിച്ചെത്തി. ജില്ലയിലേക്ക് വരുന്നതിനായി 1,290 പേരാണ് ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 796 പേർക്ക് അനുമതി നൽകിയിട്ടുണ്ട്.