കോട്ടയം: കോവിഡ് ലോക് ഡൗണിൽ കാലത്ത് ശ്രമിക് ട്രെയിനുകളിൽ മടങ്ങിയവരിൽ എത്ര പേർ തിരികെ വന്നെന്നും മടങ്ങാതെ ഇവിടെ തങ്ങുന്നവർ എത്രയെന്നും പോലീസിന് കണക്കുകളില്ല.
അടുത്തയിടെ ബംഗ്ലാദേശി തീവ്രവാദികളെ കൊച്ചിയിൽ അറസ്റ്റു ചെയ്തതിനുശേഷവും പോലീസ് ലേബർ ക്യാന്പുകളിൽ കൃത്യമായ പരിശോധന നടത്തുന്നില്ല.
നിരവധി അതിഥി തൊഴിലാളികൾ കോവിഡ് ക്വാറന്ൈറനിലായതിനാൽ ക്യാന്പുകളിൽ നേരിട്ടുള്ള പരിശോധനയും പോലീസ് സ്റ്റേഷനുകളിൽ വിളിച്ചുവരുത്തി രേഖകൾ തയാറാക്കലും മുടങ്ങി.
മുൻപ് അതിഥി തൊഴിലാളികളുടെ ഫോട്ടോ, വിലാസം, വിരലടയാളം എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ അതാത് പോലീസ് സ്റ്റേഷനുകളിലുണ്ടായിരുന്നു.
കോവിഡ് ലോക്ക് ഡൗണ്‍കാലത്ത് ജില്ലയിൽനിന്ന് ഇരുപതിനായിരം തൊഴിലാളികൾ ഇതര സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിരുന്നു. ഇതിൽ എത്ര പേർ മടങ്ങിവന്നുവെന്നു വ്യക്തമായ രേഖകളില്ല. തിരികെ വരുന്നവർ പുതുതായി രേഖകൾ നൽകുന്നുമില്ല.
ബംഗാളികൾ എന്ന പേരിൽ ബംഗ്ളാദേശികൾ പലക്യാന്പുകളിലും വ്യാജരേഖകൾ നൽകി കഴിയുന്നതായി പറയപ്പെടുന്നു. കോവിഡ് വ്യാപനത്തിനുശേഷം ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ജില്ലയിൽ നടന്നിട്ടില്ല.
കോവിഡിൽ ജോലി നഷ്ടം വന്നവർ മറ്റു ജില്ലകളിലേക്കു വൻതോതിൽ കുടിയേറിയിട്ടുണ്ട്.