പാലക്കാടൻ പാടങ്ങളിൽ ഹിന്ദിഗാനം..! പാടശേഖരങ്ങളിൽ കൃഷിപണിക്കായി ബംഗാളി തൊഴിലാളികൾ എത്തി ത്തുടങ്ങി; മലയാളികളെ ഇത്തരം പാണികൾക്ക് കിട്ടാൻ പാടെന്ന് കർഷകനായ മോഹൻദാസ്

bengali-krishikkarഅയിലൂർ: ഒന്നാംവിള കൃഷിയിറക്കിയ പാടശേഖരങ്ങളിൽ കൃഷിപണിക്കായി ബംഗാളി തൊഴിലാളി യുവാക്കൾ സജീവമായി. കാലവർഷം വൈകി ഞാറ്റടികൾക്കു മൂപ്പുകൂടുകയും തൊഴിലാളികളുടെ കുറവും കർഷകരെ ആശങ്കയിലാക്കിയിരുന്നു. വെള്ളം ലഭിച്ച സാഹചര്യത്തിൽ ഞാറ്റടി പറിച്ചുനടീലിനും വളപ്രയോഗം എന്നിവയ്ക്കെല്ലാം തൊഴിലാളികളുടെ കുറവു ശക്‌തമായ സാഹചര്യത്തിലാണ് ബംഗാളി തൊഴിലാളികൾ രക്ഷകരായി എത്തിയത്.

നസീർ, ഷുബൂർ, പുൾട്ടു, ഷുക്കൂർ, അഷറഫ എന്നീ അഞ്ചു ബംഗാളി യുവാക്കളാണ് കൃഷിപ്പണിക്കായി മൂർസിബാദിൽനിന്നും പാലക്കാട്ടേയ്ക്ക് എത്തിയത്. ഞാറുപറിച്ചു പാടങ്ങളിൽ നടുന്നതിന് ഏക്കറിന് നാലായിരം രൂപയാണ് ഇവർ കൂലിയായി ഈടാക്കുന്നത്. പറിച്ച ഞാറുകെട്ടുകൾ ഉന്തുവണ്ടിയിലും ചാക്കിലുമായി വരമ്പുകളിൽ കൂടി നടുന്നവർക്കു എത്തിക്കുന്നതും ഇവർതന്നെ.

ഓരോദിവസവും അഞ്ചുപേരും ഏതാണ്ട് ഒന്നരഏക്കറോളം നിലം നടും. മൊബൈൽ ഫോണിലൂടെയുളള ബംഗാളി സംഗീതം ശ്രവിച്ച് നല്ല വേഗതയോടെ ഞാറുനടുന്നത് കൗതുക കാഴ്ചയാണ്. തിരുവഴിയാട് മുടിക്കുറ പാടശേഖരങ്ങളിൽ കൂത്തുമാടം മോഹൻദാസിന്റെ അഞ്ചേക്കർ നിലമാണ് യുവാക്കൾ നടുന്നത്.

പുതുതലമുറയിലെ തൊഴിലാളികൾ പാടശേഖരങ്ങളിൽ തൊഴിലിനു ഇറങ്ങാത്ത സാഹചര്യമാണ് തൊഴിലാളികളുടെ ക്ഷാമത്തിനു പ്രധാനമായും കാരണമാകുന്നതെന്ന് കർഷകനായ കൂത്തുമാടം മോഹൻദാസ് പറഞ്ഞു.

Related posts