ഭായിമാർ പറയും  നല്ല പച്ച മലയാളം; ചങ്ങാതിയിൽ മലയാളം പഠിക്കാൻ അന്യസംസ്ഥാനക്കാരുടെ തിരക്ക് 

നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ക​ഴി​ഞ്ഞാ​ൽ പി​ന്നെ മ​ല​യാ​ള പ​ഠ​ന​ത്തി​ലാ​ണ്. നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 150 ഓ​ളം ഭാ​യി​മാ​രാ​ണ് “ച​ങ്ങാ​തി’ എ​ന്ന പേ​രി​ലു​ള്ള മ​ല​യാ​ള പഠന കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് എ​ത്തു​ന്ന​ത്. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന മ​ല​യാ​ള പ​ഠ​ന​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ത്യ​ജീ​വി​ത​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​മാ​ണ് ച​ങ്ങാ​തി​യി​ലെ ഭാ​ഷാ പ​ഠ​നം.

ആ​സാം, ബീ​ഹാ​ർ, യു​പി, ഒ​റീ​സ, ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 150 ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ലെ നാ​ല് കാ​സു​ക​ളി​ലാ​യി എ​ത്തു​ന്ന​ത്. ജോ​ലി സ​മ​യം ക​ഴി​ഞ്ഞ് രാ​ത്രി 10 വ​രെ നീ​ളു​ന്ന ക്ലാ​സി​ൽ ഇ​വ​ർ വ​ള​രെ വേ​ഗ​ത്തി​ൽ മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും സം​സാ​രി​ക്കാ​നും പ​ഠി​ക്കു​ന്ന​താ​യി അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

നെ​ടു​മ്പാ​ശേ​രി​യി​ലെ ച​ങ്ങാ​തി പ0​ന കേ​ന്ദ്ര​ങ്ങ​ൾ സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ശ്രീ​ക​ല സ​ന്ദ​ർ​ശി​ച്ചു. ച​ങ്ങാ​തി പ​ദ്ധ​തി മി​ക​ച്ച രീ​തി​യി​ൽ ന​ട​ക്കു​ന്ന​തി​ൽ ഡ​യ​റ​ക്ട​ർ അ​ധ്യാ​പ​ക​രെ​യും സം​ഘാ​ട​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി എ​ൽ​ദോ, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ.​വി. ബാ​ബു, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. അ​ബ്ദു​ൾ ക​രീം, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. സു​ബൈ​ദ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സി​ദ്ധാ​ർ​ഥ​ൻ, വി.​വൈ. ഏ​ല്യാ​സ്, സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​രാ​യ സ്നേ​ഹ​ല​ത, ഷൈ​നി ദേ​വ​സി, ജെ​സി ജോ​ർ​ജ്, ആ​നീ​സ്, മാ​ല​തി എ​ന്നി​വ​ർ ശ്രീ​ക​ല​യ്ക്കൊ​പ്പം ച​ങ്ങാ​തി പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി.

Related posts