എ​ത്ര​പേ​ർ തി​രി​ച്ചെ​ത്തു​മെ​ന്ന​റി​യാ​ൻദീ​പാ​വ​ലി ക​ഴി​യ​ണം ?  ഭീതിമൂലം  നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ എത്രപേർ തിരിച്ചെത്തുമെന്ന് കാത്തിരിക്കാമെന്ന് ഉദ്യോഗസ്ഥർ

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ല്ലാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി എ​ന്ന ത​ര​ത്തി​ൽ വ്യാ​ജ വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു.

നി​ല​വി​ൽ വി​ഷ​യം അ​ത്ര ​കാ​ര്യ​മാ​യി എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗം. കേ​ര​ള​ത്തി​ൽ നി​ന്നും തി​രി​കേ പോ​യ​വ​ർ തി​രി​ച്ചെ​ത്തു​മോ എ​ന്ന​റി​യാ​ൻ ദീ​പാ​വ​ലി വ​രെ കാ​ത്തി​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ല ഉ​ദ്യോ​ഗ​സ്ഥ​രും. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് വി​വി​ധ ജോ​ലി​ക​ൾ എ​ടു​പ്പി​ക്കു​ന്ന ക​രാ​റു​കാ​രും ദീ​പാ​വ​ലി​ക്കു​ള്ള ഇ​വ​രു​ടെ നാ​ട്ടി​ലേ​ക്കു​ള​ള പോ​ക്ക് പ​തി​വു​ള​ള​താ​ണെ​ന്നു പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, എ​ത്ര ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സം​സ്ഥാ​ന​ത്ത് ജോ​ലി​ചെ​യ്യു​ന്നു എ​ന്ന ക​ണ​ക്ക് അ​ധി​കൃ​ത​രു​ടെ കൈ​വ​ശ​മി​ല്ല.

മു​ന്പ് പ​ല​വി​ധ​ത്തി​ല​ള​ള സ​ർ​വേ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും അ​തെ​ല്ലാം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. നോ​ട്ടു​നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​ർ​ക്കും ഇ​പ്പോ​ൾ ത​ന്നെ ജോ​ലി കു​റ​വാ​ണ്. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ജോ​ലി എ​ടു​ക്കു​ന്ന​വ​രു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ജി​എ​സ്ടി വ​ന്ന​തോ​ടെ ചി​ല​വു കു​റ​യ്ക്കാ​ൻ ഹോ​ട്ട​ലു​ട​മ​ക​ളും ഇ​വ​രെ ഒ​ഴി​വാ​ക്കി.

 

Related posts