ബംഗാളികള്‍ കോടതി കയറി അവകാശം സ്ഥാപിച്ചെങ്കിലും രസഗുളയെ അങ്ങനെയങ്ങു വിട്ടുകൊടുക്കാന്‍ ഒഡീഷക്കാര്‍ തയാറല്ല. രസുഗുളയ്ക്ക് ബംഗാളിന്റെ ഭൗമസൂചികാ പദവി ചെന്നൈയിലെ ജിയോഗ്രഫിക്കല്‍ രജിസ്ട്രി അനുവദിച്ചു നല്കിയതിനു തൊട്ടു പിന്നാലെ രസഗുളയുടെ അവകാശത്തിനായി രജിസ്ട്രിയെ സമീപിച്ചിരിക്കയാണ് ഒഡീഷ.
ബംഗാള്‍ അവകാശം സ്ഥാപിച്ച രസഗുളയും തങ്ങളുടെ രസഗുളയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഒഡീഷയുടെ വാദം. ഒഡീഷാ രസഗുളയെക്കൂടാതെ കാന്ധമാല്‍ മഞ്ഞളിനു ഭൗമസൂചികാ പദവി ലഭിക്കാനും ഒഡീഷ സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ കാന്ധമാലില്‍ മാത്രം കൃഷി ചെയ്യുന്നവയാണിവ. ഔഷധഗുണം ഏറെയുണ്ടെന്നു കരുതുന്ന കാന്ധമാല്‍ മഞ്ഞളിന് അന്താരാഷ്ട്ര വിപണിയിലും ആവശ്യക്കാരേറെയാണ്.