ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി. ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് നാടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ യാത്രക്ക് ആവശ്യമായ നടപടികള്‍ സംസ്ഥാനങ്ങൾ അടിയന്തരമായി ഒരുക്കണം. തൊഴിലാളികൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ശ്രമിക് ട്രെയിൻ അനുവദിക്കണം. തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ജൂലൈ എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.