പെ​രു​മ്പാ​വൂ​​രി​ൽ ഇതരസം​സ്ഥാ​ന​ക്കാ​രു​ടെ അ​തി​ക്ര​മ​ങ്ങ​ൾ പെ​രു​കു​ന്നു; ക​ർ​ശ​ന ന​ട​പ​ടിയുണ്ടാവുമെന്ന് എം​എ​ൽ​എ

പെരു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​നത്തൊഴി​ലാ​ളി​ക​ളു​ടെ അ​തി​ക്ര​മ​ങ്ങ​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള​ളി എം​എ​ൽ​എ അ​റി​യി​ച്ചു.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലും തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന​ത് പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല​യി​ലാ​ണ്. ഇവർക്കെതിരേ ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പോ​ലീ​സ്, എ​ക്‌​സൈ​സ് വ​കു​പ്പു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല ല​ഹ​രി മാ​ഫി​യ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, ത​ഹ​സി​ൽ​ദാ​ർ എന്നിവർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ എം​എ​ൽ​എ യോ​ഗം വി​ളി​ച്ച​ത്.

ജ​ന​ജാ​ഗ്ര​ത സ​മി​തി​ക​ൾ പ്ര​വ​ർ​ത്തി​ച്ചാ​ലും ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ മൂ​ല​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ട്. ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ക്ക​പ്പെ​ട്ട​ാലും വ​ള​രെ കു​റ​ഞ്ഞ പി​ഴ​ത്തു​ക അ​ട​ച്ചു പ്ര​തി​ക​ൾ കു​റ്റ​വി​മു​ക്ത​രാ​കും എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ഇ​ത് വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം ല​ഹ​രി മ​രു​ന്ന് കേ​സു​ക​ൾ ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല​യി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് പ​രി​ര​ക്ഷ​യും അ​വ​ര്‍ ജ​നി​ച്ച നാ​ട്ടി​ലെ പോ​ലീ​സ് വേ​രി​ഫി​ക്കേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കും.

അ​ല്ലാ​ത്ത​പ​ക്ഷം ഇ​വ​ർ​ക്ക് ജോ​ലി ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കി​ല്‍ മാ​ത്രം ഇ​തു​വ​രെ 50,000 പേ​ര്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ല്ലാ​ത്ത​വ​ര്‍ ജ​നു​വ​രി 31ന​കം നി​ര്‍​ബ​ന്ധ​മാ​യും അ​ത് എ​ടു​ക്ക​ണം. പെരുന്പാവൂർ മേഖലയിൽ വേ​ണ്ട​ത്ര പോ​ലീ​സ്, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലെ​ന്ന​ത് പ​രി​മി​തി​യാ​ണെ​ന്നും അ​ത് മ​റി​ക​ട​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ അറി‍യിച്ചു.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ​ന്ധ്യാ ദേ​വി, ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് രാ​ജ്, അ​ഷ്റ​ഫ് വാ​ണി​യാ​ക്ക​ട​ൻ, അ​ജി​ൽ കു​മാ​ർ മ​ന​യ​ത്ത്, എ​ക്സൈ​സ് സി​ഐ സി.​കെ. സ​ജി​കു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ൻ.​പി. ശ​ശി , കെ.​എ​ൻ. ബോ​സ്, എ​ൻ.​വി. പോ​ൾ, സി​ഇ​ഒ സു​മേ​ഷ് കു​മാ​ർ, മു​നി​സി​പ്പ​ൽ സൂ​പ്ര​ണ്ട് എ​ൽ. ജോ​ൺ​സ​ൺ, തൊ​ഴി​ൽ വ​കു​പ്പ് ക്ല​ർ​ക്ക് വി.​കെ. രാ​ജേ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ദി​ലീ​പ് കു​മാ​ർ​എ​ന്നി​വ​ർ ഇതോടനുബന്ധിച്ചു ചേർന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts