കോൽക്കത്ത: ബംഗാളി ടെലിവിഷൻ താരം മൗമിത സാഹ(23)യെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ കോൽക്കത്തയിലെ ബന്ദേലിയിൽ വാടക മുറിയിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൗമിത ഇവിടെ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
മൗമിതയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്നു രക്ഷിതാക്കൾ വീടിന്റെ ഉടമയെ വിളിച്ച് അന്വേഷിക്കുകയായിന്നു. തുടർന്ന് ഉടമ നടത്തിയ തെരച്ചിലാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ താരത്തെ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് കൂട്ടിച്ചേർത്തു.