ഒരു മാസത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 68 കാരനെ അറസ്റ്റ് ചെയ്തു. ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലാണ് സംഭവം.
നടന്ന സംഭവങ്ങൾ പെൺകുട്ടി അമ്മയോട് പറയുകയും തിങ്കളാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
എഫ്ഐആറിൽ പറയുന്നതനുസരിച്ച് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവങ്ങളുണ്ടായത്.
പ്രദേശവാസിയായ പ്രതി അവളെ ബലാത്സംഗത്തിന് ശേഷം ഓരോ തവണയും 10 രൂപ നൽകാറുണ്ടായിരുന്നു. പുറത്ത് പറഞ്ഞാൽ കഴുത്ത് ഞെരിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.