പുതുവര്‍ഷദിനത്തില്‍ ബെംഗളൂരുവിനെ നടുക്കിയ ലൈംഗീകതിക്രമ കേസിന് നാടകീയ അന്ത്യം. ബെംഗളൂരു കെ.ജി. ഹള്ളിയില്‍ നടന്ന ലൈംഗികാതിക്രമം യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയ നാടകമെന്നു പോലീസ് കണ്ടെത്തി. യുവതിക്കു വിവാഹാലോചനകള്‍ വന്നതോടെ ഇരുവരും ചേര്‍ന്നൊരുക്കിയ തന്ത്രമായിരുന്നു നടന്നത്. കാമുകന് ഇര്‍ഷാദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലെ പുതുവര്‍ഷദിനത്തിലെ പീഡനവാര്‍ത്ത അറിഞ്ഞതോടെയാണ് ഇര്‍ഷാദും കാമുകിയും ഇത്തരത്തിലൊരു തന്ത്രം പ്ലാന്‍ ചെയ്തത്. കാമുകി പീഡിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞാല്‍ ആരും വിവാഹം കഴിക്കാന്‍ തയാറാകില്ലെന്നതായിരുന്നു ഇതിനു പിന്നിലെ ബുദ്ധി. അങ്ങനെ വരുമ്പോള്‍ സഹോദരിയുടെ ഭര്‍ത്താവ് ഇര്‍ഷാദ് യുവതിയെ വിവാഹം കഴിക്കാന്‍ സന്നദ്ധനായി വരും. തുടര്‍ന്നു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താമെന്നായിരുന്നു പദ്ധതി. കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിക്കഴിഞ്ഞു നാട്ടുകാര്‍ സംഘടിച്ചിരുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ആരോപിച്ചു പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഇര്‍ഷാദും ഉണ്ടായിരുന്നു.
കാമുകിയുടെ സഹോദരിയുടെ ഭര്‍ത്താവാണ് ഇര്‍ഷാദ് ഖാന്. മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവാവിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ഇര്‍ഷാദാണെന്നു പോലീസ് തിരിച്ചറിഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സംഭാഷണം പരിശോധിച്ചു കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. യുവതി സ്വയം നാവിലും ചുണ്ടിലും മുറിവേല്‍പ്പിക്കുകയായിരുന്നു.