ബെംഗളൂരു സ്വദേശിനിയായ നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം രണ്ടു മാസം മുമ്പാണ് യുവതി സൈനികനെ വിവാഹം കഴിക്കുന്നത്. അസമിലായിരുന്നു വരന് ജോലി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് തിരികെ പോയതോടെ യുവതി കാമുകനൊപ്പം പോകുകയായിരുന്നു. കാമുകനും സൈനികനാണ്, ഇയാള്‍ക്ക് ബംഗലുരുവില്‍ തന്നെയാണ് ജോലി. മൂന്നാറില്‍ നിന്നും യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയും കാമുകനും മൂന്നാറിലുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് ഭര്‍ത്താവ് അസമിലും ബെംഗളൂരുവിലും പൊലീസില്‍ പരാതി നല്കി. മൂന്നാറിലെ ലോഡ്ജില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ മുറി ഒഴിഞ്ഞിരുന്നു. യുവതിയും കാമുകനും അപ്പോഴേക്കും ബംഗലുരുവിലേക്കുള്ള ബസില്‍ കയറി മടക്കയാത്ര ആരംഭിച്ചിരുന്നു.
തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനെ പിന്തുടര്ന്ന് പെരിയവരൈയില്‍ ബസ് തടഞ്ഞ് ആണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കിയ ശേഷം ബെംഗളൂരു പൊലീസിന് കൈമാറുമെന്നു പൊലീസ് അറിയിച്ചു.