ധാക്ക: അടുത്ത വർഷം അവസാനമോ 2026ന്റെ തുടക്കത്തിലോ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ്.
കുറ്റമറ്റ വോട്ടർ പട്ടികയുണ്ടാക്കുന്നതുപോലെയുള്ള മിനിമം പരിഷ്കാരങ്ങളോടെ തെരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചാൽ നവംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അട്ടിമറിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണു മുഹമ്മദ് യൂനുസ് സ്ഥാനമേറ്റത്.
ഹസീന വിജയം ആഘോഷിച്ച കഴിഞ്ഞ ജനുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പ്, സ്വതന്ത്രവും നീതിയുക്തവുമല്ലെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.