ധാക്ക: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് രാജ്യം വിടാൻ സൈന്യം നൽകിയത് വെറും 45 മിനിറ്റ് മാത്രം. അധിക വസ്ത്രങ്ങൾ പോലും എടുക്കാൻ സാധിക്കാതെയാണ് ഹസീനയും സംഘവും രാജ്യം വിട്ടത്.
മിലിട്ടറി ട്രാൻസ്പോർട്ട് ജെറ്റിൽ ഇന്ത്യയിലേക്ക് പുറപ്പെട്ട ഹസീന ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർബേസിലാണ് ഇറങ്ങിയത്.
ഇന്ത്യയുടെ പ്രോട്ടോക്കോൾ ഓഫീസിലെ അംഗങ്ങളാണ് സംഘത്തിനുളള വസ്ത്രവും നിത്യ ഉപയോഗ സാധനങ്ങളും വാങ്ങാൻ സഹായിച്ചതെന്നും വിവരങ്ങളുണ്ട്.
പ്രഷോഭം കനത്തതോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകയറിയ ആൾക്കൂട്ടത്തിൽനിന്ന് രക്ഷപ്പെട്ടാണ് സംഘം ഇന്ത്യയിലെത്തിയത്.