ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയുടെ വിദ്യാർഥി സംഘടനയ്ക്ക് തീവ്രവാദ വിരുദ്ധ നിയമപ്രകാരം ബംഗ്ലാദേശ് ഇടക്കാല സർക്കാർ വിലക്കേർപ്പെടുത്തി.
ഓഗസ്റ്റിൽ ഷേഖ് ഹസീനയുടെ സർക്കാരിനെ പുറത്താക്കുന്നതിലേക്ക് നയിച്ച വിദ്യാർഥി പ്രതിഷേധത്തിനുനേരേയുണ്ടായ ആക്രമണങ്ങളിൽ ഈ വിദ്യാർഥി സംഘടനയുടെ പങ്കാളിത്തം ഉദ്ധരിച്ചുകൊണ്ടാണ് ഇടക്കാല സർക്കാർ വിലക്ക് പ്രഖ്യാപിച്ചത്.
15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീന ഓഗസ്റ്റിൽ രാജ്യം വിട്ടിരുന്നു.