അഗർത്തല: കള്ളക്കേസിൽ ബംഗ്ലാദേശ് ജയിലിൽ 36 വർഷത്തെ തടവുശിക്ഷ അനുഭവിച്ച 62 കാരനായ ഇന്ത്യക്കാരൻ ഇന്നലെ ജന്മനാടായ ത്രിപുരയിൽ തിരിച്ചെത്തി.
1988ൽ ബംഗ്ലാദേശിലെ കൊമില്ല ജില്ലയിലുള്ള മാമനെ സന്ദർശിക്കാൻ പാസ്പോർട്ടോ സാധുവായ രേഖകളോ ഇല്ലാതെയാണ് ഷാജഹാൻ മിയ ബംഗ്ലാദേശിലേക്ക് പോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിക്രമിച്ചു കടന്നയാളെന്നു മുദ്രകുത്തി ഷാജഹാൻ മിയയെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയുമായിരുന്നു.
11 വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ മോചിപ്പിക്കാൻ ബംഗ്ലാദേശ് തയാറായില്ല.
അഗർത്തല ആസ്ഥാനമായുള്ള ഒരു ഫൗണ്ടേഷനാണ് ഷാജഹാന്റെ മോചനത്തിനു വഴിയൊരുക്കിയത്. ഷാജഹാൻ സെപാഹിജാല ജില്ലയിലെ സോനമുറ സബ് ഡിവിഷനിലെ അതിർത്തിയിലുള്ള ദുർഗാപുരിലെ വീട്ടിലെത്തി.