ടെല്‍ അവീവ്: ഇപ്പോള്‍ ഹമാസിനെതിരേ നടക്കുന്ന യുദ്ധം കഴിഞ്ഞാല്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സംരക്ഷണം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
യുഎസ് ചാനലായ എബിസി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് യുദ്ധം കഴിഞ്ഞാല്‍ ഗാസ ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇസ്രയേലിന് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഹമാസിന്റെ മാര്‍ഗമാകില്ല ഇസ്രയേല്‍ ഗാസയില്‍ അവലംബിക്കുക. ഹമാസിനെ താല്‍പ്പര്യമില്ലാത്ത ഗാസയിലെ ജനങ്ങളുടെ സുരക്ഷാചുമതല അനിശ്ചിതകാലത്തേക്ക് ഇസ്രയേല്‍ ഏറ്റെടുക്കും.
കാരണം, അത് ഞങ്ങള്‍ ചെയ്യാതിരുന്ന കാലത്ത് എന്താണുണ്ടായതെന്ന് നമ്മള് കണ്ടതാണ്. ഗാസയുടെ സുരക്ഷാചുമതല ഞങ്ങള്‍ക്ക് ഇല്ലെങ്കില്‍ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര അളവിലാണ് ഹമാസിന്റെ ഭീകരത തല പൊക്കുക. നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ കസ്റ്റഡിയിലുള്ള മുഴുവൻ ബന്ദികളെയും മോചിപ്പിക്കാതെ ഗാസയിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ ഉണ്ടാകുമെന്നും ഇത് തങ്ങള്‍ നേരത്തേയും ചെയ്തിട്ടുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനും ബന്ദികളെ ഒറ്റയ്ക്കോ കൂട്ടമായോ മോചിപ്പിക്കാനുമായി സാഹചര്യം പരിശോധിച്ച് തങ്ങളതു ചെയ്യമെന്നും നെതന്യാഹു പറഞ്ഞു.
പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ബന്ദികളാക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനുള്ള തങ്ങളുടെ പോരാട്ടവീര്യത്തെ ബാധിക്കുമെന്നും. ഹമാസിന്റെ കുറ്റവാളികളെ നേരിടാനുള്ള ഏകമാര്‍ഗം സൈനിക നടപടിയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.