ചെരിപ്പ് വാങ്ങാൻ തട്ടിപ്പ്! അറസ്റ്റിലായ ആളുടെ മുറിയിൽ കണ്ടത് 400 ജോടി ചെരിപ്പ്! എ​ല്ലാ ജി​ല്ല​ക​ളി​ൽ​നി​ന്നു​മാ​യി തട്ടിയെടുത്തത് 15 ല​ക്ഷം രൂ​പ

കോ​ട്ട​യം: ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് മു​ൻ​കൂ​ർ പ​ണം കൈ​പ്പ​റ്റി സാ​ധ​നം ന​ൽ​കാ​തെ ത​ട്ടി​പ്പു ന​ട​ത്തി​യ വ​യ​നാ​ട് സ്വ​ദേ​ശി ബെ​ന്നി​യെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഒന്നു ഞെട്ടി.

ഇ‍യാൾ താമസിച്ചിരുന്ന ലോഡ്ജ് മുറി പരിശോധിച്ചപ്പോഴാണ് പോലീസ് ഞെട്ടിയത്.

ഒന്നും രണ്ടുമല്ല, 400 ജോടി ചെരിപ്പുകളാണ് മുറിയിൽനിന്നു കണ്ടെടുത്തത്. മുറിയൊരു ചെരിപ്പുകട തന്നെയായിരുന്നു!

ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഇ​യാ​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ൽ​നി​ന്നു​മാ​യി 15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു.

ത​ട്ടി​പ്പി​ലൂ​ടെ കി​ട്ടു​ന്ന തു​ക ചെ​രു​പ്പു​ക​ൾ വാ​ങ്ങി കൂ​ട്ടു​ന്ന​തി​നും മ​ദ്യ​പാ​ന​ത്തി​നും മ​സാ​ജിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ മസാജ് ചെയ്യാനുമായി ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യ​ത്ത് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന ലോ​ഡ്ജി​ൽ​നി​ന്നു നി​ര​വ​ധി ര​സീ​ത് കു​റ്റി​ക​ളും കണ്ടെടുത്തിട്ടുണ്ട്.

ക​ഴി​ഞ്ഞ കുറേ നാ​ളു​ക​ളാ​യി സൈ​ബ​ർ സെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളെ വ​നി​താ പോ​ലീ​സ് ചാ​റ്റ് ചെ​യ്താ​ണ് പി​ടി​കൂ​ടി​യ​ത്.

സൗ​ഹൃ​ദ​ത്തി​ലാ​യ ഇ​യാ​ളെ കാ​ണ​ണ​മെ​ന്നും വാ​ഷിം​ഗ് മെ​ഷീ​നും മി​ക്സി​യും വേ​ണ​മെ​ന്നും പ​റ​ഞ്ഞു. നേ​രി​ട്ടു കാ​ണാ​നെ​ത്തി​യ​പ്പോ​ൾ കൈ​യോ​ടെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വ​യ​നാ​ട് പേ​രി​യ മു​ക്ക​ത്ത് ബെ​ന്നി(43)​യാ​ണു ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് സം​സ്ഥാ​ന​ത്തു​ട​നീ​ളം ത​ട്ടി​പ്പ് ന​ട​ത്തി വ​ന്ന​ത്.​

ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി പാ​ലാ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലുംനി​ന്ന് ഇ​യാ​ൾ ത​വ​ണ വ്യ​വ​സ്ഥ​യി​ൽ സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ല വീ​ടു​ക​ളി​ൽ​നി​ന്നും അ​ഡ്വാ​ൻ​സാ​യി തു​ക കൈ​പ്പ​റ്റി​യി​രു​ന്നു.

പി​ന്നീ​ട് പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ സാ​ധ​നം ല​ഭി​ക്കാ​തെ വ​രു​ന്പോ​ൾ വി​ളി​ക്കു​ന്ന ആ​ളു​ക​ളോ​ടു മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും സ്ത്രീ​ക​ളോ​ട് അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

ഇ​യാ​ളെ കു​റി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഓ​രോ ദി​വ​സ​വും ഓ​രോ ജി​ല്ല​ക​ളി​ലൂ​ടെ ക​റ​ങ്ങി ന​ട​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​തി​നാ​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

തു​ട​ർ​ന്നു പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജു ജോ​സ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

2000 രൂ​പ​യോ അ​തി​ൽ താ​ഴെ​യോ മാ​ത്ര​മേ ഇ​യാ​ൾ അ​ഡ്വാ​ൻ​സാ​യി വാ​ങ്ങി​യി​രു​ന്നു​ള്ളു. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി പോ​യി​രു​ന്നി​ല്ല.

സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീ​ടു​ക​ളി​ൽ ആ​യി​രു​ന്നു ഇ​യാ​ൾ കൂ​ടു​ത​ലും ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ 10 ജി​ല്ല​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ആ​റു​മാ​സം മു​ന്പാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്.

മു​ൻ ആ​രോ​ഗ്യ മ​ന്ത്രി ശൈ​ല​ജ ടീ​ച്ച​റി​നെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റ് ഇ​ട്ട​തി​നു ക​ണ്ണൂ​ർ കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കൊ​ച്ചി​യി​ലെ വ​നി​താ ജ​ഡ്ജി​യോ​ട് ഫോ​ണി​ൽ അ​ശ്ലീ​ല സം​സാ​രം ന​ട​ത്തി​യ​തി​നും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി ല​ഭി​ക്കു​ന്പോ​ൾ സ്റ്റേ​ഷ​നി​ൽ​നി​ന്നും വി​ളി​ക്കു​ന്ന പോ​ലീ​സു​കാ​രെ ചീ​ത്ത വി​ളി​ക്കു​ന്ന​തും ഇ​യാ​ളു​ടെ പ​തി​വാ​യി​രു​ന്നു.

പാ​ലാ എ​സ്എ​ച്ച്ഒ കെ ​പി തോം​സ​ണ്‍, എ​സ്ഐ എം.​ഡി. അ​ഭി​ലാ​ഷ്, എ​എ​സ്ഐ ബി​ജു കെ. ​തോ​മ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു​മോ​ൾ, ഷെ​റി​ൻ സ്റ്റീ​ഫ​ൻ, ഹ​രി​കു​മാ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ഞ്ജി​ത്ത് എ​ന്നി​വ​രാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment