മഞ്ചേരിയിൽ ആ​റു ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​കൂ​ടി​യ സം​ഭ​വം: ക​ള്ള​നോ​ട്ട് നി​ർ​മി​ച്ച യു​വാ​വ്  അറസ്റ്റിൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ ആ​റു ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ ഇ​ന്ത്യ​ൻ ക​റ​ൻ​സി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ.  കോ​യ​ന്പ​ത്തൂ​ർ പി.​എ​ൻ പു​ത്തൂ​ർ മു​ത്ത​യ്യ ന​ഗ​ർ രാ​ജ​രാ​ജേ​ശ്വ​രി എ​സ്റ്റേ​റ്റ് റൈ​റ്റ് അ​പ്പാ​ർ​ട്ടു​മെ​ന്‍റ് ബെ​ന്നി​ൽ​സാം (22) നെ​യാ​ണ് മ​ഞ്ചേ​രി എ​സ്ഐ  ക​റു​ത്തേ​ട​ത്ത് അ​ബ്ദു​ൾ​ജ​ലീ​ൽ, അ​ഡീ​ഷ​ണ​ൽ എ​സ്ഐ  കെ.​പി അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം കോ​യ​യ​ന്പ​ത്തൂ​രി​ൽ വ​ച്ചാ​ണ് കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ ബെ​ന്നി​ൽ സാ​മി​നെ പി​ടി​കൂ​ടി​യ​ത്.  2017 സെ​പ്തം​ബ​ർ 20നു ​ആ​റു ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ നോ​ട്ടു​ക​ൾ സ​ഹി​തം മൂ​ന്നു പേ​രെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​യാ​ടി​ക്കു​ന്ന് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ മെ​രും​പ​ട​ലി പി​ലാ​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​രീ​ഫ് (35), കാ​ഞ്ഞി​രം​പാ​റ ക​ർ​ക്കി​ടാം​കു​ന്ന് കൂ​ര​ന​ക​ത്ത് വീ​ട്ടി​ൽ ഷ​ബീ​റ​ലി (36), കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി വ​ട​ക്കെ​ക്കു​നി വീ​ട്ടി​ൽ സ​ക്ക​റി​യ (39) എ​ന്നി​വ​രെ​യെ​ണ്് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

തു​ട​ർ​ന്നു സെ​പ്തം​ബ​ർ 25ന് ​മ​റ്റൊ​രു പ്ര​തി​യാ​യ കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ർ ചെ​ട്ടി​ക്കു​ളം ക​രി​ക്ക​ല​ക്ക​ണ്ടി മു​ഹ​മ്മ​ദ് മു​സ്താ​ഖ് (24), ഡി​സം​ബ​ർ 18നു ​എ​ട​പ്പാ​ൾ കാ​ല​ടി ക​ണ്ട​ന​കം ന​ടു​ത്തൊ​ടി​യി​ൽ സ​ലാ​മു (43), പൊ​ന്നാ​നി ക​ട​വ​നാ​ട് കൊ​ല്ല​ൻ​റെ​പ​ടി മു​ക്രി​യം എ​ന്ന ക​റു​പ്പ​ൻ വീ​ട്ടി​ൽ അ​ബ്ദു​ൾ നാ​സ​ർ (42) എ​ന്നി​വ​രും പി​ടി​യി​ലാ​യി​രു​ന്നു.

ഈ​യി​ടെ റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് പ്ര​തി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.  കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ൾ വാ​ട​ക​ക്കെ​ടു​ത്താ​ണ് പ്ര​തി​ക​ൾ വ്യാ​ജ നോ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ 30 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വ്യാ​ജ ക​റ​ൻ​സി​ക​ൾ പ്ര​തി​ക​ൾ നി​ർ​മി​ച്ചു വി​ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

കേ​സി​ലെ ഒ​ന്പ​താം പ്ര​തി​യാ​യ ബെ​ന്നി​ൽ സാ​മി​നെ ഇ​ന്ന​ലെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഇ.​വി റാ​ഫേ​ൽ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്  ചെ​യ്തു.

Related posts