മതിലകം: ഗാന്ധിജിയേയും ഗാന്ധിയൻ ആശയങ്ങളേയും തമസ്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ഫാസിസ്റ്റ് ഭീകര ഭരണകൂടമാണ് രാജ്യത്ത് അധികാരം കയ്യാളുന്നതെന്ന് ബെന്നി ബഹനാൻ എംപി ആരോപിച്ചു.
“ഗാന്ധി തന്നെ മാർഗം ‘ എന്ന മുദ്രാവാക്യം ഉയർത്തി കയ്പമംഗലം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതേതര സംരക്ഷണ സന്ദേശ പദയാത്ര മതിലകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്നി ബഹനാൻ എംപി.ത
തെറ്റായ കാർഷിക നയങ്ങൾക്കെതിരെ സമാധാനപരമായി ധാർമിക സമരം നടത്തിയിരുന്ന കർഷകരെ ഡൽഹിയിൽ മന്ത്രിപുത്രന്റെ നേതൃത്വത്തിൽ വാഹനം ഇടിച്ചുകയറ്റി മൃഗീയമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന്റെ ആത്മാവിനെ തന്നെയാണ് മുറിവേല്പിച്ചതെന്ന് ബെന്നി ബഹനാൻ എം.പി അഭിപ്രായപെട്ടു.
കയ്പമംഗലം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ സജയ് വയനപ്പിള്ളിക്ക് ബെന്നി ബഹന്നാൻ എംപി പതാക കൈമാറി.കയ്പമംഗലം കാളമുറിയിൽ സമാപിച്ച പദയാത്രയുടെ സമാപന സമ്മേളനം ഡിസിസി സെക്രട്ടറി പി.എം.എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, കെ.എഫ്. ഡൊമനിക്ക്, ടി.എം.നാസർ, മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പി.കെ. റാസിക്ക്, എം.യു. ഉമറുൽ ഫാറൂക്ക്, ഷിബു വർഗീസ്, കെ.വി. ചന്ദ്രൻ, നേതാക്കളായ സുധാകരൻ മണപ്പാട്ട്, സുരേഷ് കൊച്ചുവീട്ടിൽ, കെ.കെ. രാജേന്ദ്രൻ, കെ.വി. അബ്ദുൾ മജീദ്, കെ.കെ. കുട്ടൻ, പി.എ. അനസ്, ശോഭന രവി, ബീന സുരേന്ദ്രൻ, മണി ഉല്ലാസ്, ഒ.എ. ജെൻഡ്രിൻ, സി.ജെ. പോൾസണ്, ലൈല മജീദ് തുടങ്ങിയവർ സംസാരിച്ചു.