പാലക്കാട്: അനീതിയുടെ സമദൂരങ്ങൾ വാളയാർ മുതൽ ഹത്രസ് വരെ എന്ന മുദ്രാവാക്യം ഏറ്റെടുത്ത് വാളയാറിൽ പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സഹോദരിമാർക്ക് നീതി തേടി യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിന്റെ നേതൃത്വത്തിൽ ഉപവാസസമരം നടത്തി.
ഉപവാസം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. വാളയാറിലെ പെണ്‍കുട്ടികൾക്ക് നീതി നിഷേധിക്കുന്ന സർക്കാര്‍ അഴിമതിക്കാർക്ക് ഒത്താശ ചെയ്യുന്ന അധോലോക സർക്കാരാണെന്ന് ബെന്നി ബഹനാൻ ആരോപിച്ചു.
നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രതീഷ് തസ്രാക്ക് അധ്യക്ഷത വഹിച്ചു.കെപിസിസി വൈസ് സിപി.മുഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ, മുൻ മന്ത്രി വി സി.കബീർ, ബാലഗോപാൽ, കെ.എ.ചന്ദ്രൻ, എ.രാമസ്വാമി, സി. സംഗീത, കളത്തിൽ കൃഷ്ണൻകുട്ടി,
ശാന്താ ജയറാം, കെ.ജി എൽദോ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ, ജിൻഷാദ് ജിന്നാസ്, നിതീഷ് എ.കെ.ഷാനിബ്, പിഎം സഭാഹ്, മിൻഹാസ് ,സുബ്രമണ്യൻ രതീഷ് പുതുശേരി എന്നിവർ പങ്കെടുത്തു.