ആലപ്പുഴ : സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 21ന് യു ഡി എഫ് കണ്‍വീനർ ബെന്നി ബെഹനാൻ എം പി നടത്തിയ പത്ര സമ്മേളനത്തിൽ ചേർത്തല പള്ളിത്തോട് സ്വദേശി കിരണ്‍ മാർഷൽ സ്വപ്നയെ ഒളിവിൽ പോകാൻ സഹായിച്ചു എന്നും
കിരണിന്റെ വീട്ടിൽ വെച്ചാണ് പത്രക്കാർക്ക് നൽകുവാനുള്ള ക്ലിപ്പിങ്ങ്സ് തയാറാക്കി കൈമാറിയതെന്നും മറ്റും പരസ്യമായി പറയുകയും ചെയ്തത് തനിക്ക് അപമാനകരമായി എന്ന് കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിരണ്‍ മാർഷൽ വക്കീൽ നോട്ടീസ് അയച്ചു.
പത്രസമ്മേളനവും അദ്ദേഹത്തിന്റെ ഈ വാക്കുകളും കേരളത്തിലെ എല്ലാ ദൃശ്യമാധ്യമങ്ങളിലും കാണിക്കുകയും ഉണ്ടായെന്നും തന്നെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് തികച്ചും കളവും അവസ്തവുമായ ഈ പ്രസ്താവന ബെന്നി ബെഹന്നാൻ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസ്താവന പിൻവലിച്ച് പരസ്യമായി പത്രസമ്മേളനം നടത്തി മാപ്പുപറയണ മെന്നും അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്ത പക്ഷം തനിക്കുണ്ടായ മാനഹാനിക്കും മറ്റുമായി ക്രിമിനൽ കേസ് ഉൾപ്പടെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകും
എന്ന് കാണിച്ചാണ് വ്യവസായിയും ചേർത്തല പള്ളിത്തോട് സ്വദേശിയുമായ പി.എസ്് മാർഷൽ മകൻ കിരണ്‍ മാർഷൽ ക്രിമിനൽ അഭിഭാഷകനായ അഡ്വ. ജി.പ്രദർശൻ തന്പി മുഖാന്തിരം ബെന്നി ബെഹന്നാന് വക്കീൽ നോട്ടീസ് അയച്ചത്