മ്യൂണിച്ച്: പ്രീസീസണ് തോൽവികൾക്കു വിരാമമിട്ട് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്. ഓഡി കപ്പിൽ നടന്ന പോരാട്ടത്തിൽ ഫെനർബാഷയെ റയൽ പരാജയപ്പെടുത്തി.
മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ഫ്രഞ്ച് താരം കരിം ബെൻസേമയുടെ തകർപ്പൻ പ്രകടനമാണു റയലിനു വിജയമൊരുക്കിയത്. ആറാം മിനിറ്റിൽ ഫെനർബാഷെ ലീഡ് നേടിയിരുന്നു. ഇതിനുശേഷമായിരുന്നു റയലിന്റെ തകർപ്പൻ തിരിച്ചുവരവ്. 12, 27, 53 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഹാട്രിക് ഗോളുകൾ.
നാച്ചോയും മരിയാനോയും റയലിന്റെ ഗോൾപട്ടിക പൂർത്തിയാക്കുകയും ചെയ്തു. ഫെനർബാഷയ്ക്കു വേണ്ടി റോഡ്രിഗസ്, ദിരാർ, തുഫാൻ എന്നിവരാണു ഗോളുകൾ നേടിയത്.
സിനദീൻ സിദാന്റെ ടീം ഇതുവരെ അഞ്ചു വാം അപ് കളികളിൽ മൂന്നിലും പരാജയപ്പെട്ടു. 16 ഗോളുകളും വഴങ്ങി.