സംസ്ഥാന അവാർഡ് കിട്ടണമെങ്കിൽ അജ്ഞാതമായ മാനദണ്ഡങ്ങൾ കൂടി ശരിയാകണമെന്ന് നടൻ മനോജ് കെ ജയൻ.
2012 ൽ കളിയച്ഛനിൽ നായക കഥാപാത്രമായ കുഞ്ഞുരാമനെ അവതരിപ്പിച്ചെങ്കിലും അവാർഡ് നൽകിയപ്പോൾ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരമാണ് നൽകിയതെന്നും മനോജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. എങ്കിലും ആരോടും പരിഭവവും പരാതിയും ഇല്ലെന്നും മനോജ് കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
1992-ൽ,സർഗത്തിലെ ‘കുട്ടൻ തമ്പുരാന്’ എന്തു കൊണ്ട് സംസ്ഥാന അവാർഡിൽ Best Actor കിട്ടിയില്ല എന്ന് ചോദിച്ചവരെ ഞാൻ പറഞ്ഞു മനസ്സിലാക്കി,
അത് ഗവൺമെൻ്റ് മാനദണ്ഡമാണ്…”നായക കഥാപാത്രമായിരിക്കണം”സഹനടനായി വേഷമിടുന്നവർക്ക് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരമേ കൊടുക്കു…😊പലർക്കും അന്നത് ദഹിച്ചിട്ടില്ല…
കാരണം ‘കുട്ടൻ തമ്പുരാൻ’ ജനമനസ്സുകളിൽ ഈ മാനദണ്ഡങ്ങൾക്ക് എല്ലാം അപ്പുറമായിരുന്നു…അതങ്ങനെ കഴിഞ്ഞു.😊
(2006 ൽ,അനന്തഭദ്രത്തിലെ ‘ദിഗംബരന്’ അവാർഡില്ല. പക്ഷെ,,അന്നും ,ഇന്നും ,എന്നും,നിങ്ങൾ പ്രിയപ്പെട്ട പ്രേക്ഷകർ ദിഗംബരന് നൽകിക്കൊണ്ടിരിക്കുന്ന അഭിപ്രായങ്ങൾക്കും അംഗീകാരങ്ങൾക്കും മുന്നിൽ ഒരു അവാർഡിനും പിടിച്ചു നിൽക്കാൻ കഴിയില്ല.)
2009 -ൽ പഴശ്ശിരാജയിലെ ‘തലക്കൽ ചന്തുവിലൂടെ’ ഞാൻ വീണ്ടും മികച്ച രണ്ടാമത്തെ നടനായി സംസ്ഥാന അവാർഡ് നേടി. മാനദണ്ഡം കറക്റ്റ് ,ചിത്രത്തിൽ ഞാൻ സഹനടൻ തന്നെ.
2012-ൽ, ‘കളിയച്ഛനിൽ “നായക കഥാപാത്രമായ” കഥകളി നടനായ ‘കുഞ്ഞിരാമനിലൂടെ’ ഞാൻ വീണ്ടും ‘രണ്ടാമനായപ്പോൾ’ എനിക്കു മനസ്സിലായി…ഒന്നാമനാവണമെങ്കിൽ,,
അജ്ഞാതമായ വേറെ ചില മാനദണ്ഡങ്ങൾ കൂടിയുണ്ടാവുമെന്ന്… ആരോടും പരിഭവമില്ല…പരാതിയില്ല… ഇത്രയും,കിട്ടിയതൊക്കെ തന്നെ വലിയ സന്തോഷം ☺️😊❤️🙏