ന്യൂഡല്‍ഹി: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന് വിരാട് കോഹ്ലിയെന്ന് ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ്കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാര.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ലൈവില്‍ സിംബാബ്വേയുടെ മുന്‍ പേസര്‍ പോമി എംബാന്ഗ്വായുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന് ആരെന്ന ചോദ്യത്തിനു മറുപടിയായാണ് സംഗക്കാര കോഹ്ലിയുടെ പേര് പറഞ്ഞത്. ഒട്ടും ശങ്കയില്ലാതെയായിരുന്നു ശ്രീലങ്കന്‍ മുന്‍ വിക്കറ്റ്കീപ്പറുടെ മറുപടി.
നിലവിലുള്ളവരില്‍ മികച്ച ബൗളര്‍മാരില്‍ പലരുടെയും പേരുകളാണ് സംഗക്കാര പറഞ്ഞത്. സ്പിന്‍ ബൗളര്‍മാരെ നോക്കുകയാണെങ്കില്‍ ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണാണ് മികച്ച ബൗളര്‍. പേസര്‍മാരില്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ജയിംസ് ആന്ഡേഴ്സണ് അസാധാരണ ബൗളറാണ്.
പൂര്‍ണായും ആരോഗ്യവാന്മാരാണെങ്കില് മിച്ചല്‍ സ്റ്റാര്‍ക്, ജസ്പ്രീത് ബുംറ എന്നിവര്‍ ഏതു സാഹചര്യത്തിലും മികച്ചവരാണെന്ന് സംഗക്കാര പറഞ്ഞു.