സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലെ   മികച്ച   ന​ട​നും ന​ടി​ക്കും പി.​ജെ. ആ​ന്‍റ​ണി പു​ര​സ്കാ​രം

തൃ​ശൂ​ര്‍: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം നാ​ട​ക മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ന​ട​നും ന​ടി​ക്കും പാ​ര്‍​ട്ട് -ഒ​എ​ന്‍​ഒ ​ഫി​ലിം​സും, ബി​ന്നി ഇ​മ്മ​ട്ടി ക്രി​യേ​ഷ​ന്‍​സും സം​യു​ക്ത​മാ​യി ഭ​ര​ത് പി.​ജെ. ആ​ന്‍റ​ണി​യു​ടെ പേ​രി​ല്‍ നാ​ട​ക അ​ഭി​ന​യ പ്ര​തി​ഭാ പു​ര​സ്കാ​രം ന​ല്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബ്, പി.​എം. ആ​ന്‍റണി സ്മാ​ര​ക ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പു​ര​സ്കാ​രം ന​ല്കു​ക. അ​വാ​ര്‍​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഭ​ര​ത് പി.​ജെ. ആ​ന്‍റണി സ്മാ​ര​ക പ്ര​ശ​സ്തിപ​ത്രം പ്ര​കാ​ശ​നം ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഉ​മേ​ഷ് നാ​ളെ ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബി​ല്‍ നി​ര്‍​വ​ഹി​ക്കും.

പാ​ര്‍​ട്ട് – ഒ​എ​ന്‍​ഒ ഫി​ലിം​സ് തൃ​ശൂ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ച 1,000 രൂ​പ​യു​ടെ നാ​ട​ക സം​ബ​ന്ധി​യാ​യ പു​സ്ത​ക​ങ്ങ​ളും, ഡി​വി​ഡി​ക​ളും, ശി​ല്പി മ​ണി​ക​ണ്ഠ​ന്‍ കി​ഴ​ക്കൂ​ട്ട് രൂ​പ​ക​ല്പ​ന ചെ​യ്ത മെ​മന്‍റോ​യും, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ച്ച ഭ​ര​ത് പി.​ജെ. ആ​ന്‍റണി​യെ​ക്കു​റി​ച്ചു​ള്ള ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ​വും പ്ര​ശ​സ്തിപ​ത്ര​വും അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും അ​വാ​ര്‍​ഡു​ക​ള്‍.

ചാ​ക്കോ ഡി. ​അ​ന്തി​ക്കാ​ട്, ബി​ന്നി ഇ​മ്മ​ട്ടി, കെ.​ആ​ര്‍. അ​ജി​ത്ബാ​ബു, ശ്രീ​ജി​ത്ത് പു​റ​നാ​ട്ടു​ക​ര, പി.​വി. ഫ്രാ​ന്‍​സീ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts