
സംഭവം ഇങ്ങനെ… 52 പോത്തുകളെ വളർത്തി വലിയ രീതിയിൽ ഫാം നടത്തിവരികയായിരുന്നു റോണി ഷെരോണ്‍ ദന്പതികൾ. റോണിയുടെ ഇടതു കണ്ണിന്റെ കാഴ്ച മങ്ങിയതോടെ ഫാം നല്ല രീതിയിൽ നടത്താൻ ആവില്ലെന്നു തോന്നിയതിനാൽ പോത്തുകളെയെല്ലാം വിൽക്കാൻ ദന്പതികൾ തീരുമാനിച്ചു.
എന്നാൽ മാസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന വൈൽഡ് തിംഗിനെ വിൽക്കാൻ ആ ദന്പതികൾക്കു മനസു വന്നില്ല.. അവർ അവനെ തങ്ങളുടെ വീട്ടിനുള്ളിൽ പാർപ്പിച്ചു. തങ്ങളുടെ മകനെപ്പോലെ പരിപാലിച്ചു. തങ്ങൾക്കൊപ്പം ഉൗണു മേശയിൽ അവനും ഉൗണു വിളന്പി. കിടക്കാൻ പട്ടുമെത്ത നൽകി.
ഇന്നിപ്പോൾ വൈൽഡ് തിംഗ് ’പോത്തുപോലെ’ വളർന്നതു മാത്രമാണ് ആകെയുള്ള പ്രശ്നം. പഴയതു പോലെ വീടിനുള്ളിൽ ഓടിച്ചാടി നടക്കാൻ അവനു കഴിയുന്നില്ലത്രേ! അതു മാത്രമല്ല വൈൽഡ് തിംഗിന്റെ സ്നേഹ പ്രകടനങ്ങൾ താങ്ങാനുള്ള ആരോഗ്യം റോണി ഷെരോണ്‍ ദന്പതികൾക്കില്ലതാനും. എന്നിരുന്നാലും തങ്ങളുടെ പ്രിയപ്പെട്ട പോത്തിനെ വീട്ടിൽ നിന്നിറക്കാൻ അവർ തയാറല്ല.