വെറും മൂന്നു മിനിറ്റുള്ള ഒരു സൂം കോളിലൂടെ ബെറ്റര്‍.കോം സിഇഒ വിശാല്‍ ഗാര്‍ഗ് കഴിഞ്ഞ ബുധനാഴ്ച പിരിച്ചു വിട്ടത് 900 ജീവനക്കാരെ.
ജീവനക്കാരുടെ പ്രകടനം, ഉല്‍പാദന ക്ഷമത എന്നിവ മുന്‍നിര്‍ത്തിയാണു തീരുമാനമെന്ന് അദ്ദേഹം പിന്നീടു പ്രതികരിച്ചു.
‘ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും’. 43 കാരനായ വിശാല്‍ ഗാര്‍ഗ് സൂം കോളിനിടെ ജീവനക്കാരോടു ഇങ്ങനെ പറഞ്ഞതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെറ്റര്‍.കോം കമ്പനിയുടെ ഒമ്പത് ശതമാനം വരുന്ന ജീവനക്കാര്‍ക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്. ഒരു ജീവനക്കാരന്‍ സൂം കോള്‍ റെക്കോര്‍ഡ് ചെയ്തു സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള കോളില്‍, ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണു കൈക്കൊള്ളുന്നതെന്നു ഗാര്‍ഗ് പറഞ്ഞതായി രാജ്യാന്തര മാധ്യമമായ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
‘കരിയറില്‍ രണ്ടാം തവണയാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഇതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല, കഴിഞ്ഞ തവണ ഇങ്ങനെ ചെയ്തപ്പോള്‍ ഞാന്‍ കരഞ്ഞു. ഇത്തവണ കൂടുതല്‍ കരുത്തോടെയിരിക്കാന്‍ ശ്രമിക്കും.
പിരിച്ചുവിട്ടവരില്‍ 250 പേരെങ്കിലും ദിവസം ശരാശരി 2 മണിക്കൂര്‍ മാത്രം സമയം പണിയെടുത്തിരുന്നവരാണ്.
അതേസമയം എട്ടു മണിക്കൂറോ അതില്‍ അധികമോ സമയം ജോലി ചെയ്യുന്നതിനുള്ള വേതനമാണ് ഇവര്‍ കൈപ്പറ്റിയിരുന്നത്.
ഞങ്ങളില്‍ നിന്നും ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്ന ആളുകളില്‍നിന്നും അവര്‍ പണം കൊള്ളയടിക്കുകയായിരുന്നു’ ഗാര്‍ഗ് പിന്നീടു ബ്ലോഗില്‍ ഇങ്ങനെ കുറിച്ചു.