ബെറ്റി പെറ്റിറ്റ് എന്ന 84 കാരി അവളുടെ കുടുംബത്തോടൊപ്പം സൗത്ത് കരോലിനയിലെ ഗാര്ഡന് സിറ്റിയിൽ ണ് അവധി ആഘോഷിക്കുന്നതിനിടയിലെ ചില ദൃശ്യങ്ങൾ കണ്ണും മനലസും നിറയ്ക്കും.
ബെറ്റിയുടെ ചില കുസൃതികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബെറ്റി അല്‍ഷിമേഴ്സ് രോഗിയാണെന്നതാണ് സങ്കടകരമായ കാര്യം
ഞാനാണോ?
ഹോട്ടല്‍ മുറിയിലെ നീളന്‍ കണ്ണാടിക്ക് മുന്നിലാണ് ബെറ്റി നില്‍ക്കുന്നത്. കണ്ണാടിയില്‍ തന്റെ പ്രതിബിംബം കണ്ടതോടെ ഏറെ സന്തോഷത്തിലായി ബെറ്റി.
മറ്റാരോ തനിക്ക് അഭിമുഖമായി നില്‍ക്കുകയാണെന്നാണ് ബെറ്റി കരുതുന്നത്. ഉടനെ മറുവശത്ത് നില്‍ക്കുന്നയാള്‍ക്ക് താന്‍ ബെറ്റിയാണെന്നും പറഞ്ഞ് പരിചയപ്പെടുത്തുകയാണ്.
കണ്ണും മനസും നിറഞ്ഞു
ബെറ്റിയുടെ ഭര്‍ത്താവ് ബോബ് പെറ്റിറ്റ്, മകന് ജോഷ്വ പെറ്റിറ്റ് എന്നിവരാണ് മൂന്നു മക്കളുടെ അമ്മയായ ബെറ്റിയെ പരിചരിക്കുന്നത്.
തന്റെ പ്രതിബിബത്തോട് ബെറ്റി പറയുന്നുണ്ട് എനിക്ക് നിന്നെ അറിയാം.നിന്റെ പേരും അറിയാം എന്ന്. ഇത് കാണുമ്പോള്‍ അറിയാതെ കണ്ണും മനസും നിറയും.
ആദ്യം കാന്‍സര്‍
ഏഴ് വര്‍ഷം മുമ്പ് ബെറ്റിയുടെ ശ്വാസകോശത്തെയും കിഡിനിയെയും കാന്‍സര്‍ ബാധിച്ചു. എന്നാല്‍ ശസ്ത്രക്രിയയിലൂടെ അതില്‍ നിന്നും രക്ഷ നേടി.
പക്ഷേ, പിന്നാലെ അല്ഴിമേഴ്സും അവളെ പിടികൂടി. വീഡിയോയില്‍ ഇടയ്ക്ക് ആദ്യമായി ഒരാളെ കണ്ട് പരിചയപ്പെടുന്നതുപോലെയും ബെറ്റി പെരുമാറുന്നുണ്ട.്ഇടയ്ക്ക് നീയും ബെറ്റിയാണോ എന്നും ചോദിക്കുന്നുണ്ട്.
പ്രതിബിംബത്തോട് ഗുഡ്നൈറ്റ് പറഞ്ഞാണ് കിടക്കാന്‍ പോകുന്നത്. ഇപ്പോള്‍ അമ്മയുടെ ഈ അവസ്ഥയുമായി തങ്ങളെല്ലാം പൊരുത്തപ്പെട്ടുവെന്നാണ് ജോഷ്വ പറയുന്നത്.
വീട്ടില്‍ ഇങ്ങനൊന്നില്ല
നോര്‍ത്ത് കരോലിനയിലെ മൂര്‍സ് വില്ലില്‍ നിന്നുള്ള ജോഷ്വ പറയുന്നത്, വീട്ടില്‍ ഇത്തരത്തിലൊരു കണ്ണാടിയില്ല. അതുകൊണ്ടാകും അമ്മയ് ഇത്രയധികം ആശങ്കയുണ്ടായത്.
അല്‍ഴിമേഴ്സ് കണ്ടെത്തിയതില്‍ നിന്നും ഏറെ മോശമായിട്ടുണ്ട് അമ്മയുടെ അവസ്ഥ. എങ്കിലും അവളെ ഞങ്ങള്‍ക്കൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ എപ്പോഴും ശ്രമിക്കുന്നുണ്ട.് അവളെ എപ്പോഴും സന്തോഷിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
അമ്മയുടെ ഇത്തരം പ്രവൃത്തികള്‍ ഏറെ സങ്കടകരമായ സമയങ്ങളില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും.