തുറവൂർ: ലോക്ക് ഡൗൺ ഉണ്ടാകും എന്ന വിശ്വാസത്തിൽ മദ്യം വാങ്ങി കൂട്ടുന്നു .
തൈക്കാട്ടുശ്ശേരി, ചേർത്തല ,പട്ടണക്കാട്, തുടങ്ങിയ സ്ഥലങ്ങളിലെ ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ മദ്യവിൽപ്പനശാലയിൽ നിന്നാണ് വൻ തോതിൽ മദ്യം വാങ്ങിക്കൂട്ടുന്നത്.
ഇരുചക്രവാഹനങ്ങളിലും , ഓട്ടോറിക്ഷയിലും എത്തിയാണ് കൂടുതലും മദ്യം വാങ്ങിക്കൂട്ടുന്നത്.
ലോക്ക് ഡൗൺ സമയത്ത് കൂടിയ വിലയ്ക്ക് വിൽക്കുവാനുള്ള ലക്ഷ്യവുമായിട്ടാണ് ഇത്തരത്തിൽ മദ്യം വാങ്ങുന്നതെന്നാണ് സൂചന.
ഇതു മൂലം ബിവറേജസ് കോർപ്പറേഷൻ വിൽപനശാലകളിൽ മദ്യത്തിന് ലഭ്യത കുറഞ്ഞു വരികയാണ്. ചേർത്തല, പട്ടണക്കാട് ,എന്നിവിടങ്ങളിൽ ഇന്നലെ തന്നെ ഏറെക്കുറെ കുറഞ്ഞ വിലയുള്ള മദ്യം കാലിയായി .
വൻ തോതിൽ മദ്യം ശേഖരിച്ച് വിൽക്കുന്ന സംഘങ്ങൾ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എക്സൈസ് പോലീസും ഇതിനെതിരെ പരിശോധന ശക്തമാക്കി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.