ഇ. അനീഷ്
കോഴിക്കോട്: മദ്യം വാങ്ങാനുള്ള തിരക്കുമായി ബന്ധപ്പെട്ട് ഓണക്കാലത്തും വ്യക്തതയില്ലാതെ ബെവ്കോ . എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കേരള ബീവറേജ് കോർപറേഷൻ.
ചിലയിടത്ത് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചെങ്കിലും ഇത് തിരക്ക് കുറയ്ക്കാൻ കാരണമാകില്ലെന്നാണ് വിലയിരുത്തൽ.
ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാനുള്ള യാതൊരു ക്രമീകരണങ്ങളും ഇതുവരെ ബെവ്കോ ആസൂത്രണം ചെയ്തിട്ടില്ല.
ഹൈക്കോടതി വിധിയെ തുടർന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് എങ്ങും തൊടാതെ ബെവ്കോ നിർദേശിച്ചെങ്കിലും അത് അപ്രായോഗികമാണെന്ന് നേരത്തെ തന്നെ ബെവ്കോ അധികൃതരെ അറിയിച്ചിരുന്നു.
എന്നാൽ യാതൊരു വിധ ക്രമീകരണവും നടത്താൻ അധികൃതർ തയ്യാറായാട്ടില്ല : അതേസമയം പകരം സംവിധാനം തിരക്ക് നിയന്ത്രിക്കാൻ അപ്രായോഗികമാണെന്ന് ഇവർ പറയുന്നു.
ബാറുകൾ മദ്യം യഥേഷ്ടം വിൽക്കുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയില്ലാത്ത അവസ്ഥയിലാണ് ബീവറേജ് കോർപറേഷൻ .
മദ്യം കൗണ്ടറുകളുടെ എണ്ണം കൂട്ടി വിൽക്കാനുള്ള ഉദ്യമത്തിന് ബാർ ഉടമകളുടെ സമ്മർദ്ധം ശക്തമാകുന്നു എന്നാണ് ആറിയുന്നത്.
ഓണക്കാലത്തെ ചാകരയിൽ ബെവ്കോയെ വെട്ടി ബാറുകൾ രാജാക്കൻമാരാകുന്ന കാഴ്ചയാണ് എങ്ങും .
നിലവിലെ നിയമപ്രകാരം ബീവറേജ് ഔട്ട്ലെറ്റുകളേക്കാൾ 50 രൂപ യോളം കൂട്ടിയാണ് ബാറുകളിലെ മദ്യ വിൽപന. ഔട്ട് ലെറ്റുകളുടെ എണ്ണം ബാറുകളുടെ പകുതിയോളമേ വരൂ എന്നതാണ് യാഥാർത്ഥ്യം.