തിരുവനന്തപുരം: സംസ്ഥാനത്തെ ബെവറേജസ് വിൽപ്പനശാലകൾ അടയ്ക്കില്ലെന്ന് സർക്കാർ. ബെവറേജസ് വിൽപ്പനശാലകൾ അടയ്ക്കുമെന്നത് വ്യാജവാർത്തയാണെന്ന് എംഡി അറിയിച്ചു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ബെവറേജസ് വിൽപ്പനശാലകളും മാർച്ച് 31 വരെ അടച്ചിടുമെന്നായിരുന്നു പ്രചാരണം.
എന്നാൽ ഇത് തെറ്റായ വാർത്തയാണ്. കൊറോണ സംശയിക്കുന്നയാൾ മദ്യം വാങ്ങിയ പത്തനംതിട്ട റാന്നിയിലെ ഒരു വിൽപ്പനശാല മാത്രമാണ് അടച്ചത്. മറ്റുള്ളവ അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ല.
വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എംഡി പറഞ്ഞു.