ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ബീവറേജസ് ഗോഡൗണിൽ നിന്നും മദ്യം മോഷണം പോയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞുട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫി.
മോഷണം നടന്ന ബീവറേജസ് ഗോഡൗണിലും പരിസര പ്രദേശത്തും വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫിയും അസിസ്റ്റന്റ് കമ്മീഷണർ സുനുവും ചേർന്ന് പരിശോധന നടത്തി.
നിലവിൽ 130 കെയ്സ് മദ്യം മോഷണം പോയതയാണ് കണക്കാക്കുന്നത്. ഗോഡൗണിലെ സ്റ്റോക്ക് പരിശോധന പൂർത്തിയായാൽ മാത്രമേ നഷ്ടത്തിന്റെ കണക്ക് വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
വർക്കലയിൽ നിന്ന് മദ്യം പിടികൂടിയതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രതിയെ തിരിച്ചറിഞ്ഞുട്ടെണ്ടെന്നും മറ്റുള്ളവരെയും ഉടൻ പിടികൂടാൻ ആകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഏപ്രിൽ 27ന് ശേഷം ഗോഡൗൺ പ്രവർത്തിച്ചിട്ടില്ല. കഴിഞ്ഞ എട്ടിനുശേഷമുള്ള ആറു ദിവസങ്ങളിലായാണ് മദ്യം കടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും സ്ഥാപനത്തിനകത്ത് നിന്ന് മോഷണത്തിന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കെട്ടിടത്തിന്റെ സുരക്ഷ ക്രമീകരണങ്ങൾ ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാനേജർ പറഞ്ഞു .