തിരുവനന്തപുരം: രാജ്യത്ത് 500,1000രൂപ നോട്ടുകള്‍ പിന്‍വലിച്ചത് കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷനെയും പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്ത് മദ്യവില്‍പനയില്‍ ശരാശരി 38 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നവംബര്‍ എട്ടിനു 29 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയതെങ്കില്‍ നവംബര്‍ ഒന്‍പതിനു ഇത് 18 കോടിയായി കുത്തനെ കുറഞ്ഞുവെന്നാണ് കണക്കുകള്‍.
നോട്ട് പിന്‍വലിക്കല്‍; സംസ്ഥാനത്ത് മദ്യവില്‍പനയില്‍ ഇടിവ്; ബിവറേജസ് കോര്‍പ്പറേഷന് നഷ്ടം കോടികള്‍
