കോട്ടയം: സുപ്രീം കോടതി വിധിയനുസരിച്ച് ദേശീയ ,സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചു പൂട്ടിയാല്‍ കോട്ടയം ടൗണില്‍ രണ്ടു മദ്യഷോപ്പ് മാത്രമാകും. ടൗണിലെ ബിയര്‍,വൈന്‍ ഷോപ്പുകള്‍ പൂര്‍ണമായും അടച്ചുപൂട്ടേണ്ടി വരും. ബോട്ട്ജെട്ടി ഭാഗത്തും നാഗമ്പടം ബസ് സറ്റാന്‍ഡിനു സമീപത്തും പ്രവര്‍ത്തിക്കുന്ന ബിവറേജ് ഒട്ട്ലെറ്റുകള്‍ സംസ്ഥാന പാതയ്ക്ക് അരകിലോമീറ്ററിന് പുറത്താണെങ്കില്‍ ഇതുരണ്ടും മാത്രമേ കോട്ടയത്ത് ഇനി പ്രവര്‍ത്തിപ്പിക്കാനാവു.
അടുത്ത ഏപ്രില്‍ ഒന്നിനാണ് കോടതി വിധിയനുസരിച്ച് മദ്യശാലകള്‍ അടച്ചുപൂട്ടുക. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം മദ്യശാലകളെയും ഉത്തരവ് ദോഷകരമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോട്ടയത്തു നിന്ന് കിഴക്കോട്ട് തേനി ദേശീയ പാതയില്‍ ഇപ്പോഴുള്ള മുണ്ടക്കയം, കുമളി എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട്ലെറ്റുകളും ബിയര്‍,വൈന്‍ പാര്‍ലറുകളും പൂട്ടേണ്ടിവരും. എംസി റോഡരികില്‍ ചിങ്ങവനം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ ബിവറേജസ് ഷോപ്പുകളും പുതിയ കോടതി ഉത്തരവ് പ്രകാരം ഏപ്രില്‍ ഒന്നിന് ശേഷം അടച്ചുപൂട്ടേണ്ടി വരും.