തുറവൂർ/അമ്പലപ്പുഴ: ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വില്പന ശാലകൾ മാറ്റിസ്ഥാപിക്കുന്നതിനെ ചൊല്ലി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തം. തുറവൂരിൽ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ മദ്യവില്പനശാല മാറ്റി സ്ഥാപിക്കുവാനുള്ള നീക്കം നാട്ടുകാർ തടഞ്ഞപ്പോൾ അമ്പലപ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലും പോലീസ് സഹായത്തോടെ വിദേശമദ്യ വില്പനശാല പ്രവർത്തനം തുടങ്ങി.
തുറവൂർ കവലയ്ക്ക് തെക്കുഭാഗത്ത് ദേശിയ പാതയോരത്ത് പ്രവർത്തിച്ചിരുന്ന മദ്യ വില്പനശാല പുത്തൻചന്തയ്ക്ക് പടിഞ്ഞാറു ഭാഗത്തായി വള്ളത്തറ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്.ഇന്നലെ ഉച്ചയോടെ ലോറിയിലെത്തിച്ച മദ്യം ഇവിടെ മുമ്പ് വളം ഡിപ്പോയായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇറക്കുവാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്.
നാട്ടുകാരുടെ പ്രതിഷേധം നേരിടാൻ കുത്തിയതോട്, പട്ടണക്കാട് എസ്ഐമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും ഉണ്ടായിരുന്നു. സമ രത്തിനു മദ്യനിരോധന സമിതി ആലപ്പുഴ രൂപത ഡയറക്ടർ ഫാ. എഡ് വേർഡ് പുത്ത ൻപുര യ്ക്കൽ, ഫാ. ജോർജ് മാവും കൂട്ടത്തിൽ, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് അനിതാ സോമൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ്, പഞ്ചായത്തംഗങ്ങളായ മഞ്ചു രാമനാഥൻ, പ്രീതാ പുരുഷൻ, ഷൈമോൾ, ഫിലോമിനാ ഓമനക്കുട്ടൻ, രജ്ജിത്ത്, അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറോളം സ്ത്രികളും ഉപരോധസമരത്തിൽ പങ്കെടുത്തു.
ബിജെപി, കോൺഗ്രസ് പാർട്ടികളുടെ നേ തൃത്വത്തിലും സമരം നടന്നു. ശക്തമായ എതിർപ്പിനെ തുടർന്ന് മദ്യം ഇറക്കാനാകാതെ അധികൃതർ പിൻമാറി. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. രാത്രി എട്ടര യോടെ മദ്യ വില്പനശാല തുറ ക്കില്ലെന്ന അധികൃതരുടെ ഉറപ്പ് ലഭിച്ച തോടെയാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. അതേസമയം നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലും പോലീസിന്റെ സഹായത്തോടെ അന്പലപ്പുഴയിൽ വിദേശമദ്യ വില്പനശാല തുറന്ന് പ്രവർത്തനമാരംഭിച്ചു.
അന്പലപ്പുഴ കച്ചേരി മുക്കിന് കിഴക്കു ഭാഗത്തായുണ്ടായിരുന്ന വില്ലനശാലയാണ് കോടതി വിധിയെ തുടർന്ന് പറവൂരിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രദേശവാസികളായ സ്ത്രീകളുൾപ്പടെ നിരവധിപേർ മദ്യശാല പ്രദേശത്തു പ്രവർത്തനമാരംഭിക്കുന്നതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പറവൂർ ലൈബ്രറിക്ക് പടിഞ്ഞാറു വശത്തായാണ് പുതിയ വില്പനശാല തുറന്നിരിക്കുന്നത്. നാട്ടുകാർ പ്രതിഷേധം ഉയർത്താനുള്ള സാധ്യത കണക്കിലെടുത്ത് വൻപോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ആരാധനാലയങ്ങളും വിദ്യാലയവും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മദ്യ വില്പനശാല പ്രവർത്തനം ആരംഭിച്ചത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കൂടാതെ ഷാപ്പു മുക്ക്, ഗലീലിയ, സാഗര എന്നീ പ്രദേശങ്ങളിൽ വ്യാപകമായ മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവയുടെ ഉപയോഗവുമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.വിദേശ മദ്യഷാപ്പ് വന്നതോടെ കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതായും ആക്ഷേപമുണ്ട്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് നാട്ടുകാർ പറയുന്നു.