പാലിയേക്കര: ബീവറേജിൽ അനിയന്ത്രിത തിരക്ക്. സാമൂഹിക അകലം പാലിക്കാതെയും കൃത്യമായി മാസ്ക് ധരിക്കാതെയുമാണ് ആളുകൾ വരിനിന്നത്.
ബില്ലടയ്ക്കാനുള്ള കൗണ്ടറുകളിലും മദ്യം വാങ്ങുന്നിടത്തും നീണ്ട നിരയായിരുന്നു. ഉച്ചതിരിഞ്ഞ് തുടങ്ങിയ തിരക്ക് നിയന്ത്രിക്കാൻ ഒൗട്ട്ലെറ്റിലെ ജീവനക്കാരും ശ്രമം നടത്തിയില്ല.
തിരക്ക് കണ്ട് വാഹന യാത്രികർ പോലീസിൽ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
കുട്ടനെല്ലൂരിലെ ബീവറേജ് ഒൗട്ട്ലെറ്റ് പ്രവർത്തിക്കാത്തതും പാലിയേക്കരയിൽ തിരക്കേറാൻ കാരണമായി. വൈകിട്ടായതോടെ വരി സർവീസ് റോഡിലേക്കും നീണ്ടു.
മദ്യം വാങ്ങാനെത്തിയവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ സർവീസ് റോഡിൽ ഗതാഗത തടസം നേരിട്ടു.
കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ ആളുകൾ തടിച്ചുകൂടിയിട്ടും പോലീസും, ആരോഗ്യവകുപ്പും നിസംഗത തുടരുകയാണെന്നാണ് ആക്ഷേപം.