കളമശേരി: ബിവറേജസ് ഔട്ട്ലെറ്റുകളിൽ സംഘടനകളുടെ എതിർപ്പ് മറികടന്ന് വീണ്ടും കരാർ അടിസ്ഥാനത്തിൽ 1080 സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായി പരാതി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആയിരക്കണക്കിന് യുവാക്കൾ കാത്തിരിക്കെയാണ് അനധികൃത നിയമനം നടന്നത്. പിഎസ്സി വഴി സ്ഥിരം ജീവനക്കാർ ആയിരത്തിൽ താഴെ മാത്രമാണ് ബിവറേജിൽ ഉള്ളത്.
ബാക്കിയുള്ളവരെ താത്കാലികക്കാരായി നിയമിച്ചു പിന്നീടു സ്ഥിരപ്പെടുത്തുന്ന കുറുക്കുവഴിയാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോർപ്പറേഷനിൽ ചെയ്യുന്നത്.
ജില്ലയിൽ മഞ്ഞപ്ര, പെരുമ്പാവുർ 4 വീതം, കുറുപ്പുംപടി, പട്ടിമറ്റം, കോലഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം, പോത്താനിക്കാട് എന്നിവിടങ്ങളിൽ 5 വീതവുമാണ് നിയമനം നടന്നത്. ഇതിനെതിരേ പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.