തിരുവനന്തപുരം: കഴിഞ്ഞ വർഷം ഓണത്തിന് ബെവ്കോ ബോണസ് നൽകിയത് 90,000 രൂപയാണെങ്കിൽ ഇത്തവണ അത് 95,000 രൂപ വരെ ആണ്. സംസ്ഥാനത്തെ തന്നെ ഉയര്ന്ന ബോണസ് എന്ന റെക്കോർഡാണ് ഇത്.
ഇത്തവണ ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസായി നൽകണം എന്നായിരുന്നു ബിവറേജസ് കോര്പ്പറേഷന് സര്ക്കാരിനോട് നേരത്തെ ശിപാർശ ചെയ്തത്.
എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്ച്ചയിലാണ് ബോണസ് സംബന്ധിച്ച് ധാരണയായത്. സര്ക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാന് പെര്ഫോമന്സ് ഇന്സെന്റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്തിരിച്ച് ഒരുമിച്ചു നല്കും. ഔട്ട്ലെറ്റിലും ഓഫിസിലുമായി 5,000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര് തൊഴിലാളികള്ക്ക് 5,000 രൂപയാണു ബോണസ്.