കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോള്‍ കാലാനുസൃതമായ മാറ്റത്തിനൊരുങ്ങി ബെവ്കോയും. മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാനാണ് പുതിയ പദ്ധതി.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ തന്നെ മറ്റു സംസ്ഥാനങ്ങള്‍ മദ്യത്തിന്റെ ഹോം ഡെലിവറി നടപ്പിലാക്കിയിരുന്നു. ഈ പാത പിന്തുടരാനാണ് ബെവ്കോയുടെ തീരുമാനം.
സാമൂഹിക അകലം പാലിക്കാനായി മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതും കണക്കിലെടുക്കുന്നുണ്ട്.
ആദ്യ ചര്‍ച്ച കഴിഞ്ഞു. ബംഗാള്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബെവ്കോ എം.ഡി തിരിച്ചെത്തിയാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് വിവരം.
ബെവ്ക്യൂ ആപ്പിന് പകരം കോര്‍പ്പറേഷന്റെ വെബ്സൈറ്റ് തന്നെ ഹോം ഡെലിവറിക്കായി പരിഷ്കരിക്കാനാണ് ആലോചന. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക.
അതേസമയം കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്.
ഇവരുമായുള്ള ഒരു വര്‍ഷ കരാര്‍ നിലവിലുണ്ട്. ആപ്പ് പ്രവര്‍ത്തന സജ്ജമാണെന്നും കോര്പ്പറേഷന് നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്താമെന്നും കമ്പനി അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ ആപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.