തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് ബെവ്കോയിൽ മാത്രം വിൽപ്പന നടന്നത് 65.88 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 55 കോടിയുടെ മദ്യക്കച്ചവടമാണ് നടന്നത്.
തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഇവിടെ 73.53 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നത്. മദ്യവില്‍പ്പനയില്‍ ചാലക്കുടിയാണ് രണ്ടാം സ്ഥാനത്ത്.
70.72 ലക്ഷത്തിന്റെ കച്ചവടമാണ് ചാലക്കുടിയിലെ ഔട്ട്ലെറ്റില് നടന്നത്. 63.60 ലക്ഷം രൂപയുടെ മദ്യം വിറ്റ ഇരിങ്ങാലക്കുടയാണ് മൂന്നാം സ്ഥാനത്ത്.
ക്രിസ്മസ് ദിനത്തിൽ ബെവ്കോയ്ക്ക് പുറമേ കൺസ്യൂമർ ഫെഡ് ഔട്ട് െലറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്കുകൂടി കൂട്ടുമ്പോൾ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്.
ആകെ 265 മദ്യഷോപ്പുകളാണ് ബിവ്റേജസ് കോര്‍പറേഷനുള്ളത്. ക്രിസ്മസ് തലേന്ന് കൺസ്യൂമർഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്മസിനു മലയാളി കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.