തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ ലോക്ക്ഡൗണിനു ശേഷം തുറന്നാൽ മതിയെന്ന് ധാരണ. ഇന്ന് ചേർന്ന മന്ത്രിസഭായോഗം മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തില്ല.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരത്തെ പറഞ്ഞ നിലപാടിൽ തുടർന്നാൽ മതിയെന്നാണ് ധാരണ. ലോക്ക്ഡൗണിനു ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്നത് ആലോചനയിലുള്ളുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
സർക്കാരിന്റെ നാലാം വാർഷിക ആഘോഷം വേണ്ടെന്നുവയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് വാർഷിക ആഘോഷം ഉപേക്ഷിക്കുന്നത്. എസ്എസ്എല്‍സി അടക്കം പരീക്ഷകളുടെ നടത്തിപ്പും മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല.
ലോക്ക്ഡൗൺ നീട്ടിയാൽ ഇപ്പോൾ പരീക്ഷകൾ പ്രഖ്യാപിച്ചാലും മാറ്റിവയ്ക്കേണ്ടിവരും. അതിനാൽ ലോക്ക്ഡൗൺ നീട്ടുമോയെന്ന് അറിഞ്ഞതിനു ശേഷം പരീക്ഷ സംബന്ധിച്ച് തീരുമാനം മതിയെന്നാണ് ഇപ്പോഴത്തെ നിലപാട്.