തിരുവനന്തപുരം: ദേശീയ– സംസ്ഥാന പാതകള്‍ക്ക് അര കിലോമീറ്ററിനകം മദ്യശാലകള്‍ വിലക്കിയ സുപ്രീം കോടതി ഉത്തര വിന്റെ അടിസ്ഥാനത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം പാലക്കാട് കൊടുവായൂരിലെ ഔട്ട്‌ലെറ്റ് എട്ടന്നൂരിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ദൂരപരിധിക്കു ള്ളിലുള്ള ഔട്ട്‌ലെറ്റുകള്‍ ഒരു മാസത്തിനകം മാറ്റാന്‍ നടപടിയെടുക്കുമെന്നു ബിവറേജസ് കോര്‍പറേഷന്‍ എംഡി എച്ച്.വെങ്കിടേഷ് അറിയിച്ചു. സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പു ലഭിച്ചതിനെത്തുടര്‍ന്നു സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു ബിവറേജസ് കോര്‍പറേഷന്റെ തീരുമാനം.
110 ഔട്ട്‌ലെറ്റുകള്‍ മാറ്റേണ്ടി വരും. ഇതിനായി അബ്കാരിചട്ടം ഭേദഗതിചെയ്യും. ദേശീയ– സംസ്ഥാന പാതയ്ക്ക് 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കായി പുതിയ സ്ഥലം കണ്ടെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശികമായി ഉയരുന്ന എതിര്‍പ്പാണു പുതിയ സ്ഥലം കണ്ടെത്താന്‍ പ്രധാന വെല്ലുവിളി. ഉചിതസ്ഥലം കിട്ടിയില്ലെങ്കില്‍ പല മദ്യശാലകളും പൂട്ടേണ്ടി വന്നേക്കും.
ബെവ്‌കോയ്ക്കു പുറമേ കണ്‍സ്യൂമര്‍ഫെഡിന്റെ 36 മദ്യവില്‍പന കേന്ദ്രങ്ങളില്‍ പകുതിയിലേറെയും മാറ്റേണ്ടി വരും. എന്നാല്‍, കണ്‍സ്യൂമര്‍ ഫെഡ് ഇനിയും ഇക്കാര്യത്തില്‍ നടപടിയൊന്നും എടുത്തിട്ടില്ല. നാനൂറോളം ബിയര്‍–വൈന്‍ പാര്‍ലറുകള്‍ക്കും പത്തു പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്കും വിധി ബാധകമാകും. മാറ്റി സ്ഥാപിക്കേണ്ട മുഴുവന്‍ മദ്യവില്‍പന കേന്ദ്രങ്ങളുടെയും പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ എക്‌സൈസ് കമ്മിഷണറോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടു.