വാകത്താനം: വാകത്താനം ഞാലിയകുഴി പാതിയപ്പള്ളി കടവിൽ ബിവറേജ് ഔട്ട്ലെറ്റ് വേണമെന്ന് മദ്യപ സമിതി വേണ്ടെന്ന് ജനകീയസമിതി.
ഔട്ട് ലൈറ്റ് ഞാലിയാകുഴിയിൽ എവിടെയാണ് സ്ഥാപിക്കുന്നതെന്ന് വ്യക്തതയില്ലെങ്കിലും ഒൗട്ട്ലെറ്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കാണിച്ചു ജനകീയ സമിതിയും ഒൗട്ട് ലെറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യപസമിതിയും പ്രദേശത്ത് പോസ്റ്റർ പതിച്ചതോടെയാണ് തർക്കം രൂക്ഷമായത്.
ഞാലിയാകുഴി ജംഗ്ഷൻ സമീപമുള്ള ഒരു കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇവിടെയാണ് ബിവറേജ് ഒൗട്ട്ലെറ്റ് സ്ഥാപിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
വർഷങ്ങൾക്കു മുന്പു വാകത്താനത്ത് ബിവറേജ് ഉണ്ടായിരുന്നെങ്കിലും ജനകീയ സമരത്തെതുടർന്നു അടച്ചു പൂട്ടുകയായിരുന്നു.