എംജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനമായി. ബുധനാഴ്ച തുറക്കാനാണ് തിരുമാനമായതെങ്കിലും അന്നു തുറക്കുന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലെന്ന് ബീവറേജസ് കോർപറേഷൻ എംഡി സ്പർജ്ജൻ കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
മദ്യം വാങ്ങാൻ ടോക്കൺ നൽകുന്നതിനുള്ള ആപ് ഇതുവരെ റെഡിയായിട്ടില്ല. ടോക്കൺ സംന്പ്രദായത്തിനുള്ള ആപ്പിനായി ബെവ്കോ സ്റ്റാർട്ട് ആപ് മിഷനെ ചുമതലപ്പെടുത്തിയിരുന്നു. സ്റ്റാർട്ടപ് മിഷൻ തെരഞ്ഞെടുത്ത സ്വകാര്യ കന്പനിയുമായി ബീവറേജസ് കോർപറേഷനും എക്സൈസ് വകുപ്പും തമ്മിൽ ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനത്തിലെത്തിയില്ല.
കന്പനി നൽകിയ ആപ്പിൽ ഒരുപാട് ന്യൂനതകളുണ്ട്. അതു പരിഹരിക്കാൻ മൂന്നു ദിവസമെങ്കിലുമെടുക്കും. ഇതു പരിഹരിച്ച് പ്രവർത്തന സജ്ജമായ ശേഷം സർക്കാർ അനുമതി കൂടി ആവശ്യമാണ്. ഇതു ലഭിച്ചാൽ മാത്രമെ ഷോപ്പുകൾ തുറക്കാൻ കഴിയുകയുള്ളുവെന്നും എംഡി രാഷ്ട്രദീപികയോട് പറഞ്ഞു.
നിലവിൽ എന്നു തുറക്കുമെന്ന് സംബന്ധിച്ച ഒരു തീരുമാനവുമെടുത്തിട്ടില്ല. അതിനു അപ്പ് ശരിയായാൽ മാത്രമെ സാധിക്കു. ബാറുകളിൽ കൗണ്ടർ വഴി വിൽപനക്ക് അനുമതി ഉണ്ടാകും. ബാറുകളിൽ കൗണ്ടർ വഴി വിൽപനക്ക് അനുമതി കൊടുക്കാനും ധാരണയായിട്ടുണ്ട്.
നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാറിന്റെ മാർഗ്ഗ നിർദ്ദേശം പ്രകാരമാണ് മദ്യവിൽപ്പന അനുമതി നൽകുന്നത്. ക്ലബുകൾക്കും മദ്യവിൽപ്പനക്ക് അനുമതി നൽകിയേക്കുമെന്നാണ് വിവരം.
ബാര്‍ബര്‍ ഷോപ്പുകൾ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകും. ചില നിയന്ത്രണങ്ങളോടെയാണ് പ്രവര്‍ത്തന അനുമതി നൽകിയിട്ടുള്ളതെന്നാണ് വിവരം. മുടി വെട്ടാം ഫേഷ്യൽ ചെയ്യാൻ അനുമതി നൽകില്ല.