ചവറ സൗത്ത്: കോറോണ രോഗ വ്യാപനം തടയുന്നതിനായി കണ്ടെയിൻമെന്റ് മേഖലകളാക്കിയ സ്ഥലങ്ങളില്‍ നിന്ന് മദ്യ വിതരണ ശാലയില്‍ ആള്ക്കാരെത്തുന്നതിനാല് പ്രതിഷേധം ശക്തമാകുന്നു.
ചവറ തെക്കുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന മദ്യ ശാലയിലാണ് തിരക്കനുഭവപ്പെടുന്നത്. പ്രശ്നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രദേശത്തെ കേളി ഗ്രന്ഥാശാല പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി.
കോണ്‍ഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു . തെക്കുംഭാഗം ഒഴിച്ച് ചവറ നിയോജക മണ്ലത്തിലെ മറ്റ് പഞ്ചായത്തുകളില്‍ കണ്ടെയിൻമെന്റ് സോണാക്കിയിരിക്കുകയാണ്.
കണ്ടെയിൻമെന്റ് സോണുകളിലെ സ്വകാര്യ മദ്യശാലകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഇവിടേക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഗ്രന്ഥശാലാ പ്രവര്‍ത്തകരും കോണ്‍ഗ്രസും പറയുന്നു.
കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്ക്കാര് കൂട്ടത്തോടെ മദ്യം വാങ്ങാനായി എത്തുന്നത് രോഗ വ്യാപന സാധ്യതക്ക് ഇടയാക്കും. അതിനാല്‍ ജില്ലാ ഭരണ കൂടം എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാവശ്യത്തിലാണ് കോൺഗ്രസും ഗ്രന്ഥശാലാ പ്രവർത്തകരും.