തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞ് കിടക്കുന്നതിനാൽ നഷ്ടം ആയിരം കോടി പിന്നിട്ടുവെന്നും ലോക്ക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ ഔട്ട്ലെറ്റുകൾ തുറക്കണമെന്നും എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചു.
ഔട്ട്ലെറ്റുകൾ ഇനിയും അടഞ്ഞ് കിടന്നാൽ നഷ്ടം പെരുകുമെന്നും അദ്ദേഹം വ്യക്തമാക്കി.ലോക്ക്ഡൗൺ കഴിഞ്ഞ് ഉടൻ തന്നെ ഔട്ട് ലെറ്റുകൾ തുറന്നില്ലെങ്കിൽ കടവാടക, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി സർക്കാർ സഹായിക്കേണ്ടി വരുമെന്നും യോഗേഷ് ഗുപ്ത മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യം ഒഴിവാക്കാനാണ് ലോക്ക്ഡൗൺ കഴിയുമ്പോൾ തന്നെ ഔട്ട്ലെറ്റ് തുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്തു മാത്രമേ ഇക്കാര്യത്തിൽ സർക്കാർ നിലപാട് കൈക്കൊള്ളുകയുള്ളു.