പൂ​സാ​കാ​നു​ള്ള ര​മേ​ശി​ന്‍റെ പ​ണി​പാ​ളി..! ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഔ​ട്ട്‌​ലെ​റ്റി​ൽ ബി​ൽ തി​രു​ത്തി മ​ദ്യം വാ​ങ്ങാ​ൻ ശ്ര​മം; പു​ത്ത​ൻ ത​ട്ടി​പ്പ് രീ​തി ക​ണ്ട് ഞെ​ട്ടി ജീ​വ​ന​ക്കാ​ർ‌

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽനി​ന്ന് പ​ഴ​യ ബി​ൽ തി​രു​ത്തി മ​ദ്യം വാ​ങ്ങി ത​ട്ടി​പ്പു ന​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ.

പാ​റ​ക്ക​ണ്ടി​യി​ലെ ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഔ​ട്ട്‌ലെറ്റിൽ ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച കൊ​ല്ലം സ്വ​ദേ​ശി ര​മേ​ശ് ബാ​ബു​വാ​ണ് (54) പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ ഇ​വി​ടെനിന്ന് 430 രൂ​പ​യു​ടെ മ​ദ്യം ഇ​യാ​ൾ വാ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ഇ​തേ ഔ​ട്ട്‌ലെറ്റിൽ എ​ത്തി 120 രൂ​പ​യു​ടെ ബി​യ​ർ വാ​ങ്ങാ​ൻ ബി​ല്ല​ടി​ച്ചു.

മ​ദ്യം വാ​ങ്ങാ​ൻ ഡെ​ലി​വ​റി കൗ​ണ്ട​റി​ലെ​ത്തി​യ​പ്പോ​ൾ രാ​വി​ലെ വാ​ങ്ങി​യ മ​ദ്യ​ത്തി​ന്‍റെ ബി​ല്ലി​ലെ ഡെ​ലി​വ​റി സീ​ൽ മാ​യ​ച്ചുന​ൽ​കി മദ്യം വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്.

Related posts

Leave a Comment